ബോളിവുഡില്‍ ചെന്ന് തമന്ന പ്രണയത്തില്‍ വീണു?
തമിഴകത്തിന്റെ ഹൃദയം കീഴടക്കി ഇപ്പോള്‍ ബോളിവുഡില്‍ വിജയം കൊയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന താരമാണ് തമന്ന ഭാട്ടിയ, സുന്ദരിയും നല്ല നര്‍ത്തകിയും അഭിനേത്രിയുമായ തമന്നയ്ക്ക് തെന്നിന്ത്യയില്‍ വലിയ ആരാധകക്കൂട്ടം തന്നെയുണ്ട്. തമിഴകത്ത് മുന്‍നിരതാരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി എത്തിയ തമന്ന അവിടെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികനടികൂടിയാണ്.
ബോളിവുഡില്‍ ഇതിനകം തന്നെ അരങ്ങേറ്റം നടത്തിയ തമന്നയ്ക്ക് പക്ഷേ അവിടെ നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, അതിനുള്ള പരിശ്രമങ്ങളിലാണ് താരം. അതിനിടെ ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും തമന്നയെക്കുറിച്ചൊരു ഗോസിപ്പ് വന്നിരിക്കുകയാണ്. തെന്നിന്ത്യയിലെല്ലാം കറങ്ങിനനടന്ന തമന്ന ഒടുക്കം ബോളിവുഡില്‍ പോയി പ്രണയത്തില്‍ വീണുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

ബോളിവുഡിലെ പ്രമുഖ സംവിധായകനായ സാജിദ് ഖാനുമായി തമന്ന കടുത്ത പ്രണയത്തിലാണെന്നാണ് കേള്‍ക്കുന്നത്. സാജിദിന്റെ ചിത്രമായ ഹിമ്മത്ത് വാലയിലൂടെയായിരുന്നു തമന്നയുടെ ബോളിവുഡ് പ്രവേശം. ഇപ്പോല്‍ സാജിദ് സംവിധാനം ചെയ്യുന്ന ഹംഷക്കല്‍കസ് എന്ന ചിത്രത്തിലാണ് തമന്ന അഭിനയിക്കുന്നത്. ചിത്രീകരണത്തിനിടെ തമന്നയും സാജിദും പലേടത്തും കറങ്ങിനടക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.
ഗോസിപ്പിനെതിരെ തമന്ന രംഗത്തെത്തുകയും തങ്ങള്‍ തമ്മില്‍ വെറും സൗഹദം മാത്രമാണുള്ളതെന്ന് തറപ്പിച്ച് പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ പാപ്പരാസികള്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അവര്‍ സദാ സാജിദിനെയും തമന്നയെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സാജിദും തമന്നയും ഒരു ഹോട്ടലില്‍ മുറിയെടുത്തുവെന്നും അവിടെവച്ച് ഇവര്‍ ചുംബിയ്ക്കുന്ന രംഗം പാപ്പരാസികള്‍ പകര്‍ത്തിയിട്ടുണ്ടെന്നുമെല്ലാം പറഞ്ഞുകേള്‍ക്കുന്നുണ്ട്.


Click it and Unblock the Notifications











