വിദ്യാബാലന്‍ ഗര്‍ഭിണി? അഭിനയത്തിന് വിശ്രമം
മുംബൈ: താരറാണിയായ വിദ്യാ ബാലന്‍ ഗര്‍ഭിണിയെന്ന് ബോളിവുഡില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. അടുത്തിടെ കരാറായ ചിത്രങ്ങളില്‍ നിന്നും നടി പിന്നോക്കം പിന്മാറുന്നതിന് പിന്നില്‍ ഇതാണ് കാരണമെന്നാണ് പറയപ്പെടുന്നത്. നേരത്തെ മുംബൈയിലെ സബര്‍ബന്‍ ആശുപത്രിയില്‍ വിദ്യ അടുത്തിടെ സന്ദര്‍ശനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സുജയ് ഘോഷിന്റെ ഇമ്രാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നും മോഹിത് സൂരിയുടെ ഹമാരി അദൂരി കഹാനിയില്‍ നിന്നും വിദ്യ പിന്മാറിയതായാണ് വാര്‍ത്തകള്‍. എന്നാല്‍ ഹമാരി അദൂരി കഹാനിയുടെ സംവിധായകന്‍ മഹേഷ് ഭട്ട് ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. വിദ്യ അടുത്തിടെ തന്നെ ബന്ധപ്പെട്ടിരുന്നു എന്നാണ് മഹേഷ് ഭട്ട് പറഞ്ഞത്.

ഹമാരി അദൂരി കഹാനിയുടെ ഡവലപ്‌മെന്റ്‌സ് അറിയാന്‍ വേണ്ടിയാണ് വിദ്യ എന്നെ വിളിച്ചത്. പിന്മാറിയെങ്കില്‍ പിന്നെ എന്തിനാണ് വിദ്യ തന്നെ വിളിച്ചത് എന്നും ഭട്ട് ചോദിച്ചു. എന്നാല്‍ ഭട്ടിന്റെ ചിത്രത്തില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നില്ല എന്നാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അഥവാ ഉണ്ടെങ്കില്‍ തന്നെ തല്‍ക്കാലം അതുണ്ടാകില്ല. വിദ്യ ഇപ്പോള്‍ ഒരു ബ്രേക്കെടുത്തിരിക്കുകയാണ്.
വിദ്യ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഏറെ ബാധിക്കുക സുജയ് ഘോഷിന്റെ പ്രൊജക്ടിനെയാണ്. ഈ പടത്തിന്റെ ചിത്രീകരണം മെയ് മാസത്തില്‍ തുടങ്ങാനിരിക്കെയാണ് വിദ്യയുടെ അപ്രതീക്ഷിത ബ്രേക്ക്. മറ്റാരെയെങ്കിലും വെച്ച് മുന്നോട്ടുപോകാന്‍ വിദ്യ ഘോഷിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിദ്യ തിരിച്ചുവന്നിട്ട് മതി തന്റെ പ്രോജക്ട് എന്ന അഭിപ്രായമാണ് ഘോഷിന്.


Click it and Unblock the Notifications