യേശുവിനു മുന്നിൽ ഭയപ്പെടുത്തുന്ന ആൾ രൂപം!! ഭയപ്പെടുത്തുന്ന പോസ്റ്ററുമായി ഗോപി സുന്ദർ

ഭയം വിതക്കുന്ന സസ്പെൻസ് മോഷൻ പോസ്റ്ററുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് ഗോപി സുന്ദർ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. സസ്പെൻസ് ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിതെന്നാണ് മോഷൻ പോസ്റ്ററുകളിൽ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ ഇസഹാക്കിന്റെ ഇതിഹാസം നർമരസ പ്രധാനമായ ചിത്രമാണെന്നാണ് സംവിധായകൻ ആർകെ അജയകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 gopy sundar

ഒരു ക്രിസ്ത്യൻ പളളിയുടെ പശ്ചാത്തലത്തിലാണ് മോഷൻ പോസ്റ്റർ ആരംഭിക്കുന്നത്. യേശു ക്രിസ്തുവിന്റെ മുന്നിൽ മെഴുകു തിരികൾ എരിയുന്നുണ്ട്. പെട്ടെന്ന് ഇടിവെട്ടും കാറ്റും. പ്രേക്ഷകരിൽ ഭയം നിറയ്ക്കുന്ന അന്തരീക്ഷം. ഗോപി സുന്ദർ പുറത്തു വിട്ട മോഷൻ പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഭഗത് മാനുവലാണ് ഇസഹാക്കിന്റെ ഇതിഹാസത്തിൽ നായകനായി എത്തുന്നത്. സിദ്ദിഖ്, അശേകൻ, പോളി വിൽസൺ, ഗീതാ വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉമേഷ് മഹേശ്വര ക്രിയേഷന്റെ ബാനറിൽ അയ്യപ്പൻ നിർമ്മിതക്കുന്ന ചിത്രത്തിന്റെ കഥ ,തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുഭാഷ് കുട്ടിക്കലും ആർകെ അജയകുമാറും ചേർന്നാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹണം ടിഡി ശ്രീനിവാസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X