പൃഥ്വിരാജും ഇന്ദ്രജിത്തും കാരണം ഷൂട്ടിങ് നിന്നുപോയി: ഇഷ
പൃഥ്വിരാജും ഇന്ദ്രജിത്തും ആരാ പുള്ളികള്‍, അവര് കാരണം 'ഡബ്ള്‍ ബാരല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വരെ നിന്നു പോയി. പറയുന്നത് ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തിയ നടി ഇഷ ഷെര്‍വാണിയാണ്.
2014 പ്രൊഫഷനല്‍ ലൈഫിനെ സംബന്ധിച്ച് തനിക്ക് നല്ല വര്‍ഷമായിരുന്നു എന്ന് ഇഷ പറയുന്നു. ഫഹദ് ഫാസിലിനൊപ്പം 'ഇയ്യോബിന്റെ പുസ്തകത്തി'ലെ അഭിനയം നല്ല അനുഭവമായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോളമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബ്ള്‍ ബാരല്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിങ് താന്‍ വളരെ ആസ്വദിക്കുന്നുണ്ടെന്ന് ഇഷ പറഞ്ഞു. ഇന്ദ്രജിത്തും പൃഥ്വിരാജും അപാര തമാശക്കാരാണ്. അവരുടെ തമാശകള്‍ സെറ്റിനെ ആകമൊത്തം ഇളക്കിയിരിക്കുകയാണ്. ഇരുവരും പറയുന്നത് കേട്ട് ചിരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ കഴിയില്ലെന്നാണ് ഇഷ പറയുന്നത്.
എന്തിനേറെ, ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും താമാശ കേട്ട് ഷൂട്ടിങ് വരെ നിന്ന്‌പോയി. ഗോവയിലായിരുന്നു ചിത്രീകരണം. ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അവരെന്തോ പറഞ്ഞതാണ്. പിന്നെ ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല. ക്യാമറമാനോടും ചിരിച്ചുപോയി. പിന്നെ ഷൂട്ടിങ് നിര്‍ത്തി പിന്നെയും ഷൂട്ട് ചെയ്യുകയായിരുന്നത്രെ.

ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ഇഷ ഷെര്‍വാണി പറയുന്നു. ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍. വ്യത്യസ്തമായ ഒരു സ്റ്റൈലിലാണ് ലിജോ ചിത്രീകരണം നടത്തുന്നതെന്നും ഇഷ പറഞ്ഞു.


Click it and Unblock the Notifications











