ദുല്‍ഖറിന് നായികയായി ഒരു കന്നടക്കാരി വരുന്നു
മലയാളത്തില്‍ അന്യഭാഷക്കാരുടെ പ്രവാഹം തുടരുന്നു. ദുല്‍ഖര്‍ സല്‍മാന് നായികയാകാന്‍ വേണ്ടിയാണ് ബാംഗ്ലൂര്‍ക്കാരിയായ ഒരു നടി കേരളക്കരയില്‍ എത്തുന്നത്. കന്നട സിനിമകളില്‍ തുടക്കക്കാരിയായ ഇഷ രംഗനാഥ്!
വിപിന്‍ രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇഷ ദുല്‍ഖറിന് നായികയാകുന്നത്. ചിത്രത്തിന് ഇനിയും പേര് തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് ദുല്‍ഖര്‍ സല്‍മാന്‍. 90 ദിവസമാണ് മണിരത്‌നം ചിത്രത്തിനായി ദുല്‍ഖര്‍ നല്‍കിയിരിക്കുന്നത്. അത് കഴിഞ്ഞാലാവും വിപിന്‍ രാജിന്റെ ചിത്രത്തിലേക്ക് കടക്കുന്നത്.

വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് താന്‍ ചിത്രത്തില്‍ അവതരിപ്പിക്കുനന്തെന്ന് ഇഷ രംഗനാഥ് പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല. ഡിസംബര്‍ അവസാനം ചിത്രീതകരണം ആരംഭിയ്ക്കും. മലയാളം തനിക്ക് അറിയില്ലെന്നും ഇപ്പോള്‍ ഭാഷ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇഷ പറയുന്നു.
മലയാളത്തില്‍ ഒത്തിരി സൂപ്പര്‍ഹിറ്റുകളൊരുക്കിയ നടനാണ് ദുല്‍ഖര്‍ എന്നറിഞ്ഞതുമുതല്‍ ആ ചിത്രത്തിന്റെ ഭാഗമാകാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണത്രെ ഇഷ. എന്നിരിക്കിലും കന്നടയെ വിട്ട് കളിക്കില്ലെന്നും നടി വ്യക്തമാക്കി. പ്രഥമിക പരിഗണന കന്നടയ്ക്ക് തന്നെ. ഇപ്പോള്‍ കന്നട ചിത്രമായ 'ദീവാരാവ്‌നീ ബിഡു ഗുരു' എന്ന ചിത്രത്തിലാണ് ഇഷ അഭിനയിക്കുന്നത്. ചിത്രത്തില്‍ അകുല്‍ ബാലാജിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications