Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 3 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 3 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 3 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജയറാമിന്റെ ഉത്സാഹകമ്മിറ്റിയില് ഇഷതല്‍വാര്‍
തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ ഉമ്മച്ചിക്കുട്ടി ഇപ്പോള്‍ മജീദിന്റെ സുഹറയായി തകര്ത്തഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം അടുത്തു തന്നെ തിയേറ്ററിലെത്തും. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും പരീക്ഷണം നടത്തിയെങ്കിലും ഇഷ തല്‍വാറിന് ഭാഗ്യം കൊണ്ടുവരുന്നത് കേരളക്കര തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
മമ്മൂട്ടിക്കൊപ്പമുള്ള ബാല്യകാല സഖിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ ഇഷയുടെ അടുത്ത ചിത്രം ജയറാമിനൊപ്പമാണ്. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഉത്സാഹക്കമ്മറ്റി എന്ന ചിത്രത്തിലൂടെയാണ് ഇഷയും ജയറാമും ആദ്യമായി ജോഡി ചേരുന്നത്. ചിത്രത്തില്‍ ഒരു പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് ഇഷ തല്‍വാര്‍ എത്തുന്നത്.
പാലക്കാട് ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിലെ കഥയാണ് അക്കു അക്ബര്‍ പറയുന്നത്. ഏഴാം ക്ലാസില്‍ തോറ്റെങ്കിലും ശാസ്ത്രജ്ഞനാകാന്‍ സ്വപനം കണ്ടു നടക്കുന്ന ഒരു കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഓരോ തവണ കണ്ടുപിടിത്തം നടത്തുമ്പോഴും അതിന്റെ ഫലം പരാജയമായിരുന്നു. എങ്കിലും അയാള്‍ പ്രതീക്ഷ കൈവിടുന്നില്ല. ഓരോ പരാജയത്തില്‍ നിന്നും ഉയര്ത്തെഴുന്നേല്ക്കാന് പേരുവെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടി അയാള്‍ക്ക് പ്രചോദനം നല്കിക്കൊണ്ടിരുന്നു.
ഷീലയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മനസ്സിനക്കരെ എന്ന ചിത്രത്തിന് ശേഷം ഷീലയും ജയറാമും വീണ്ടും അക്കുവിന്റെ ഉത്സാഹക്കമ്മിറ്റിയിലൂടെ ഒന്നിക്കുന്നു. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ കലാഭവന്‍ ഷാജോണും ബാബു രാജും എത്തുന്നുണ്ട്.
വെള്ളരി പ്രാവിന്റെ ചങ്ങാതി, റോമന്‍സ് എന്നിവയ്ക്കു ശേഷം ചാന്ദ്നി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഷൈജു അന്തിക്കാടാണ്.