അമല്‍ നീരദ് ചിത്രത്തിലും ഫഹദിന്റെ നായിക ഇഷ
ഇഷ തല്‍വാറിന് മലയാളത്തില്‍ തിരക്കേറുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ബാംഗ്ലൂര്‍ ഡെയ്‌സ്, ഉത്സാഹ കമ്മറ്റി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് പുറമെ തെലുങ്കിലും ഇഷയ്ക്ക് പ്രൊജക്ടുകളുണ്ട്. അതനിടിയിലിതാ ഒന്നുകൂടെ. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി ഇഷ എത്തുന്നു.
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലു ഫഹദിന്റെ നായികയായാണ് ഇഷ എത്തുന്നത്. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായാണ് ഇഷയും ഫഹദും അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലും ഇഷയും ഫഹദും ഉണ്ട്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലിന്റെ മകനായകനായാണ് ഫഹദ് എത്തുന്നത്. അമല്‍ നീരദ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ജിനു ജോസഫും ആമേന്‍ ഫെയിം ചെമ്പന്‍ വിനോദും ചിത്രത്തിലുണ്ട്. മറ്റു താരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. അമല്‍ നീരദിന്റെ നിര്‍മാണ കമ്പനിയായ അമല്‍ നീരദ് പ്രഡക്ഷന്‍സ് ആയിരിക്കും ചിത്രം നിര്‍മിക്കുക.
മമ്മൂട്ടിയുടെ നായികയായെത്തിയ ബാല്യകാല സഖിയാണ് ഇഷയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ബഷീറിന്റെ ബാല്യകാല സഖി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മജീദിന്റെ സുഹറയായാണ് ഇഷ അഭിനയിച്ചത്.


Click it and Unblock the Notifications