നയന്‍താരയെ കണ്ട സന്തോഷത്തില്‍ ഇഷ തല്‍വാര്‍
നയന്‍താരയ്ക്കുള്ള ആരാധകരുടെ കണക്കെടുക്കണമെങ്കില്‍ തമിഴ് നാട്ടിലും കേരളത്തിലും ആന്ധ്രയിലും ചുറ്റി തിരിയേണ്ടതായി വരും. എന്തിനേറെ സിനിമയ്ക്കകത്തു തന്നെ നയന്‍താരയെ ആരാധിക്കുന്നവര്‍ ഏറെയാണ്.
അക്കൂട്ടത്തിലാണ് മലയാളികളുടെ തട്ടത്തിന്‍ മറയത്തെ സുന്ദരി ഇഷ തല്‍വാറും. തന്റെ ആരാധന ദേവിയെ നേരിട്ട് കണ്ട സന്തോഷത്തിലാണ് 'കുട്ടേണ്ടന്റെ മീനാക്ഷി'. അപ്പോള്‍ തന്നെ ആ സന്തോഷം ഫേസ്ബുക്കിലൂടെ അറിയിക്കാനും ഇഷ മറന്നില്ല.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. നയന്‍താരയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ഇഷ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരികെ വന്ന് അഭിനയിക്കുന്ന ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകാണ്. തട്ടത്തിന്‍ മറയത്തിന്റെ തമിഴ് റീമേക്കാണ് ഇഷയുടെ അടുത്ത റിലീസ്


Click it and Unblock the Notifications