മൈഥിലിയും ഇഷയും ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍
മൈഥിലിയാണോ ഇഷാതല്‍വാറാണോ സ്‌ക്രീനിലെ തിളങ്ങുന്ന താരം?. ബാല്ല്യകാലസഖി എന്ന ചിത്രത്തിലൂടെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ നായിക വേഷത്തില്‍ എത്തുകയാണ് ഇഷാതല്‍വാര്‍.ഇതോടെ നായികയുടെ പദവി കുറച്ചുകൂടി ഉയര്‍ന്നു.മൈഥിലി ഇപ്പോള്‍ തിരക്കിലാണ് എന്നാല്‍ പാലേരി മാണിക്കത്തിനു ശേഷം നായികാ പ്രധാന്യമുള്ള സിനിമകളൊന്നും മൈഥിലിയെ തേടി വന്നില്ല.
ഈ രണ്ടു താരങ്ങളും സ്‌ക്രീനില്‍ ഒന്നിച്ചാല്‍ ആരാകും മികച്ച അഭിനയം കാഴ്‌ച വയ്‌ക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിനുള്ള മറുപടി അതികം വൈകാതെ തന്നെ കിട്ടും. ഫഹദ് ഫാസിലിനെ നായകനാക്കി വാസു ദേവ് സനില്‍ സംവിധാനം ചെയ്യുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലാണ് ഇഷയും മൈഥിലിയും ഒന്നിക്കുന്നത്.സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.
യുവതാരങ്ങളില്‍ കള്ളകാമുകനായ് വന്നു സ്‌ക്രീനില്‍ വിലസിയ ഫഹദ് ഫാസിലിനെ പൂര്‍ണ്ണമായും മാറ്റിയെടുത്തിരിക്കുകയാണ് ഈ ചിത്രത്തിലൂടെ വാസുദേവ് സനില്‍. 2 വയസുകാരിയുടെ അച്ഛനായാണ് ഫഹദ് ഈ സിനിമയില്‍ എത്തുന്നത്.ലെന,ശ്രീനിവാസന്‍,സുധീര്‍ കരമന,നന്ദു എന്നിവരും സിനിമയില്‍ സപ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദിവസം ഒന്നരലക്ഷം രൂപ വാടക വരുന്ന ഫാന്റം ഗോള്‍ഡ് ക്യാമറയാണ് സിനിമയുടെ ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications











