നിവിന്‍ പോളിയും ഇഷ തല്‍വാറും വീണ്ടും ഒന്നിക്കുന്നു
'ഓളാ തട്ടമിട്ട ന്റെ സാറേ പിന്നെ ചുറ്റൂള്ളൊന്നും കാണാപറ്റൂല, തട്ടത്തിനകത്തെ ഓളെ ആ മുഖം മാത്രം'. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഇഷ തല്‍വാറിനെ കുറിച്ച നിവിന്‍ പോളി പറയുന്ന ഈ ഡയലോഗാണ് ആ പ്രണയത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ഒരിക്കല്‍ കൂടെ ഈ ജോഡികള്‍ ഒന്ന് ചേരുന്നു.
യുവതാരങ്ങളെ നായികാ നായകന്മാരാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇഷയും നിവിനും വീണ്ടും ജോഡി ചേരുന്നത്. എന്നാല്‍ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ നേരെ വിപരീതമായ ഒരു കഥാപാത്രത്തെയാണ് താന്‍ പുതിയ ചിത്രത്തില്‍ ചെയ്യുന്നതെന്ന് ഇഷ പറയുന്നു.

നിവിന്‍ പോളിയെയും ഇഷ തല്‍വാറിനെയും കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, നിത്യ മേനോന്‍, പാര്‍വതി തുടങ്ങിയവരും വേഷമിടുന്നുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് അഞ്ജലി മേനോന്‍ തന്നെയാണ് തിരക്കഥയും എഴുതുന്നത്.
സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ പത്തിന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ഒരു ഫണ്‍ എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൂടാതെ ബാംഗ്ലൂര്‍, പോണ്ടിച്ചേരി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.


Click it and Unblock the Notifications