ദിലീപ് ഇഷ തല്‍വാറിനെ പ്രണയിക്കുന്നു
തട്ടത്തിന്‍ മറയത്തെ പെണ്‍കുട്ടിയെ ഇനി പ്രേക്ഷകര്‍ കാണുന്നത് ജനപ്രിയ നായകനൊപ്പമായിരിക്കും. മൈ ബോസിന് ശേഷം മംമ്ത മോഹന്‍ദാസും ദിലീപും മുഖ്യവേഷത്തിലെത്തുന്ന ടു കണ്ട്രീസില്‍ മര്‍മ്മപ്രധാനമായ ഒരു വേഷത്തില്‍ ഇഷ തല്‍വാറും എത്തുന്നുണ്ട്.
ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായിട്ടാണ് ഇഷ എത്തുന്നത്. സിമ്രാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇഷ അവരിപ്പിയ്ക്കുന്ന കഥാപാത്രത്തോട് ദിലീപിന് പ്രണയം തോന്നുന്നതാണത്രെ കഥയിലെ ഒരു ട്വിസ്റ്റ്.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് കാനഡയാണ്. അടുത്തിയൊണ് കാനഡയിലെ ചിത്രീകരണം പൂര്‍ത്തിയാക്കി ടീം കേരളത്തിലേക്ക് തിരിച്ചെത്തിയത്. രാജപുത്ര രഞ്ജിത്ത് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നമിത പ്രമോദ്, ലെന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.
ഫഹദ് ഫാസില്‍ നായകനാകുന്ന 'നാളെ'യാണ് ഇഷയുടെ മറ്റൊരു ചിത്രം. സിജു എസ് ബാബ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങും പൂര്‍ത്തിയായി. അതിന് മുമ്പ് കോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലും ഫഹദും ഇഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications