ആരാധകര്‍ക്ക് ഇഷ തല്‍വാറിന്റെ മുന്നറിയിപ്പ്
സിനിമാ താരങ്ങളുടെ പേരില്‍ ഫേസ്ബുക്കിലും ട്വിറ്റിലും ഇന്‍സ്റ്റര്‍ഗ്രാമിലുമൊക്കെ വ്യാജ പ്രൊഫൈല്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നത് ചിലരുടെ വിനോദമാണ്. അതുവഴി താരങ്ങള്‍ക്ക് പല ആക്ഷേപങ്ങളും നേരിടേണ്ടിയും വരാറുണ്ട്.
അത്തരം ആക്ഷേപങ്ങള്‍ക്കൊന്നും ചെന്നു ചാടാന്‍ കഴിയാത്തതുകൊണ്ട് ഇഷ തല്‍വാര്‍ തന്റെ ആരാധകര്‍ക്കൊരു മുന്നുറിയിപ്പ് നല്‍കി. തന്റെ ഫേക്ക് അക്കൗണ്ടില്‍ ചെന്നു ചാടി ആരും കബളിപ്പിക്കപ്പെടരുതെന്നാണ് നടിയുടെ മുന്നറിയിപ്പ്.

ഇന്‍സ്റ്റര്‍ഗ്രാമില്‍ ഇഷയുടെ പേരില്‍ തുടങ്ങിയ പ്രൊഫൈലിന്റെ സ്‌ക്രീ പ്രിന്റെടുത്ത് ഔദ്യോഗിക പേജില്‍ പോസ്റ്റിയാണ് നടി ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഈ പേജിനെ ആരും ശ്രദ്ധിക്കേണ്ടതില്ലെന്നും നടി പറഞ്ഞു.
Just found this Fake profile on Instagram ! Please don't bother with this one !!!
Posted by Isha Talwar on Tuesday, June 2, 2015
മമ്മൂട്ടിയും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഭാസ്‌കര്‍ ദ റാസ്‌കലിലാണ് ഒടുവില്‍ ഇഷ അഭിനയിച്ചത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.


Click it and Unblock the Notifications