തട്ടമിട്ട സുന്ദരി വീണ്ടുമെത്തുന്നു
തട്ടത്തിന്‍ മറയത്തെ അയിഷ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രം 'ഐ ലൗ മി'യിലൂടെയാണ് ഇഷ തല്‍വാര്‍ വീണ്ടും മലയാളത്തിലെത്തുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ഒരാള്‍ക്ക് തന്നോടു തന്നെയുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

തട്ടത്തിന് മറയത്തില്‍ മലയാളത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ നന്നേ ബുദ്ധിമുട്ടിയ ഇഷ ഭാഷാപേടി മൂലം പുതിയ മോളിവുഡ് പ്രൊജക്ടുകളിലൊന്നും ഒപ്പിട്ടിട്ടില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തട്ടത്തിന് മറയത്തില്‍ ഇഷയ്ക്ക് വളരെ കുറച്ച് സംഭാഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.


Click it and Unblock the Notifications











