അവർ ഫ്ലാറ്റിലേക്ക് മാറി, ഇപ്പോൾ കുഞ്ഞിനെ കാണാൻ പോയാൽ...; എന്റെ സ്നേഹം കണ്ട് ദിയ ചോദിച്ചത്: ഇഷാനി
സോഷ്യൽ മീഡിയ താരങ്ങളായ കൃഷ്ണകുമാർ കുടുംബത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം ദിയ കൃഷ്ണയുടെ കുഞ്ഞ് ഓമിയാണ്. കുഞ്ഞിനെ ലാളിക്കാൻ ദിയയുടെ സഹോദരിമാർ മത്സരിക്കുകയാണ്. ഓമിക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ഇവരെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കുഞ്ഞിനെക്കുറിച്ച് ഇഷാനി കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഓമി വന്ന ശേഷം തനിക്ക് ചില മാറ്റങ്ങളുണ്ടെന്ന് ഇഷാനി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇഷാനി.
ഞാൻ വെെകി എണീക്കുന്ന ആളാണ്. ഓസി അവനെയും കൊണ്ട് വരും. എന്നിട്ടവനെ എന്റെ നെഞ്ചത്ത് നിർത്തും. അവനെ എന്നും കൊണ്ട് വരണേ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കണ്ണ് തുറക്കുമ്പോൾ ഓമി എന്റെ നെഞ്ചത്ത് നിൽക്കുകയായിരിക്കും. ഏറ്റവും നല്ല കാഴ്ചയാണത്. പക്ഷെ ഇപ്പോൾ ഓസി ഫ്ലാറ്റിലേക്ക് മാറി. ദിവസവും കാണാറില്ല. അവനെ കാണാൻ വേണ്ടി മാത്രം അവിടെ പോയി ബെൽ അടിക്കും. നമ്മളെ കാണേണ്ടല്ലേ എന്ന് അവർ ചോദിക്കും. വേണ്ട, ബേബിയെ കണ്ടാൽ മതി.

എനിക്ക് കുഞ്ഞങ്ങളെ ഇഷ്ടമാണ്. പക്ഷെ ഒരു ബേബിയെ കണ്ടാൽ എടുക്കണം എന്ന ചിന്തയുള്ള ആളല്ല ഞാൻ. പക്ഷെ ഓമി വന്ന ശേഷമാണ് എനിക്കിത്രയും കുഞ്ഞുങ്ങളെ ഇഷ്ടമാണ് എന്ന് ഞാൻ തന്നെ തിരിച്ചറിഞ്ഞത്. നിനക്കിത്രയും ഇഷ്ടമായിരുന്നോ കൊച്ച് പിള്ളേരെ എന്ന് ഓസി ചോദിച്ചു. ഇപ്പോൾ ഒരു കൊച്ചുകുട്ടിയെ കാണുമ്പോൾ പണ്ട് തോന്നുന്നതിനേക്കാൾ എംബതി തോന്നും. അത് ഓമിയാണെങ്കിലോ എന്ന് ഞാൻ ആലോചിക്കുമെന്നും ഇഷാനി പറയുന്നു.
സിനിമാ സ്വപ്നങ്ങളെക്കുറിച്ചും ഇഷാനി സംസാരിച്ചു. ആക്ടറായി അറിയപ്പെടണമെന്നാണ് എനിക്ക്. പക്ഷെ ഒരിക്കലും സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസറായി അറിയപ്പെടുന്നതിൽ വിഷമമില്ല. അതിലൂടെയാണ് എനിക്ക് ഈ സിനിമയുടെ ഓഫർ വന്നത്. അതിലെപ്പോഴും നന്ദിയുണ്ട്. എന്നാൽ ഒരു ആക്ടറായി അറിയപ്പെടണമെന്നാണ് എന്റെ ആഗ്രഹം. സിനിമ ലഭിക്കുന്നത് എളുപ്പമാണെന്ന് ഞാനൊരിക്കലും പറയില്ല. അച്ഛൻ ആക്ടറായതിനാൽ നെപ്പോട്ടിസം എന്ന് പലരും പറയും.
പക്ഷെ ഞങ്ങൾക്ക് ഒരിക്കലും എളുപ്പത്തിൽ ഒരു സിനിമ കിട്ടിയിട്ടില്ല. അച്ഛൻ സൂപ്പർസ്റ്റാറോ പിടിപാടുള്ളയാളോ അല്ല. അത്യാവശ്യം കോൺടാക്ടുണ്ട്. എന്നിട്ട് പോലും എനിക്കോ അഹാനയ്ക്കോ സിനിമ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അപ്പോൾ ഔട്ട്സെെഡേർസിന്റെ കാര്യം ആലോചിച്ച് നോക്കൂ. ഒരു കോൺടാക്ടുമില്ലാത്തവർക്ക് ഒരു സിനിമ കിട്ടാൻ എത്ര ബുദ്ധിമുട്ടായിരിക്കും. എനിക്ക് ഇത്ര ഗ്യാപ്പ് കഴിഞ്ഞാണ് കിട്ടിയതെന്നും ഇഷാനി പറഞ്ഞു. ഇഷാനി നായികാ വേഷം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. നേരത്തെ വൺ എന്ന സിനിമയിൽ ഇഷാനി അഭിനയിച്ചിട്ടുണ്ട്. ആശകൾ ആയിരത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇഷാനി.


Click it and Unblock the Notifications











