പിങ്കിൽ അതീവ സുന്ദരിയായി ആൻ ശീതൾ! മലരിക്കലിലെ ആമ്പൽ പാടത്ത് നിന്നുളള ചിത്രം വൈറൽ
കഴിഞ്ഞ കുറച്ചു ദിവസമായിമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് കോട്ടയത്തെ ആമ്പൽ പാടമാണ്. താരങ്ങളും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരാണ് ഏക്കറു കണക്കിന് പൂത്തു നിൽക്കുന്ന ആമ്പൽ പാടം കാണാൻ ഇവിടെ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആൻ ശീതളിൻൻരെ ചിത്രമാണ്. ആമ്പൽപൂവും കൊണ്ടു നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പിങ്ക് നിറത്തിലുള്ള പൂക്കളും പിടിച്ച് അതേ നിറത്തിലുള്ള വസ്ത്രത്തിലുളള വസ്ത്രവും ധരിച്ചുള്ള നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. പിങ്ക് കളർ അമ്പൽ പാടത്തിന് നടുവിലൂടെ വള്ളത്തിൽ പോകുന് ആനിന്റെ ചിത്രങ്ങളും പ്രേക്ഷക ശ്രദ് നേടുന്നണ്ട്. സന്ദീപ് കെഎസ്, സുബിൻ സുഭാഷ്, എന്നിവർ ചേർന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആൻ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൾ പങ്കുവെച്ചിട്ടുമുണ്ട്. മാളവിക വെയിൽസ്, ജിലു ജോസഫ് എന്നിവരുടെ ചിത്രങ്ങളും വൈറലായിരുന്നു.
ഇസ്ര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും ഇഷ്ക് എന്ന ചിത്രത്തിലെ വസുന്ധര എന്ന കഥാപാത്രമാണ് താരത്തിന് ഏറെ ബ്രേക്ക് നൽകിയത്. ഷെയ്ൻ നിഗത്തിനോടൊപ്പം പ്രത്യക്ഷപ്പെട്ട ഇഷ്ക് ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു. മോളിവുഡിൽ മാത്രമല്ല കോളിവുഡിലും ആൻ ഇതിനോടകം തന്നെ ചുവട് വെച്ചിട്ടുണ്ട്. കാളിദാസ് എന്ന ചിത്രമായിരുന്നു താരത്തിന്റ കന്നി തമിഴ് ചിത്രം. ഇതിനു ശേഷമാണ് ഇഷ്കിലെത്തിയത്.


Click it and Unblock the Notifications











