For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എസ് ദുര്‍ഗ കണ്ടിട്ടില്ലെന്ന് ഇഷ്‌ക് സംവിധായകന്‍! കോപ്പിയടി ആരോപണങ്ങള്‍ക്കുളള മറുപടി ഇങ്ങനെ! കാണൂ

  |

  ഷെയ്ന്‍ നിഗത്തിന്റെതായി അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ഇഷ്‌ക്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം ആസ്പദമാക്കി ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന്റെ വലിയ വിജയത്തിന് ശേഷമായിരുന്നു ഷെയ്‌നിന്റെ പുതിയ സിനിമ ഇറങ്ങിയിരുന്നത്. ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.

  ചിത്രത്തിലെ ഷെയ്‌നിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെയാണ് എസ് ദുര്‍ഗ കോപ്പിയടിച്ചാണ് ഇഷ്‌ക് എടുത്തതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. കോപ്പിയടി ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ അനുരാജ് മനോഹര്‍ തന്നെ പിന്നീട് രംഗത്തുവന്നിരുന്നു.

  ഇഷ്‌ക് എന്ന ചിത്രം

  ഇഷ്‌ക് എന്ന ചിത്രം

  സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാര വാദികള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ചിത്രമാണ് ഇഷ്‌ക്. ഒരു പ്രണയ ചിത്രമല്ലെന്ന ടാഗ്ലൈനുമായിട്ടാണ് ഇഷ്‌ക് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഐടി ജീവനക്കാരനായ സച്ചിദാനന്ദും പ്രണയിനി വസുവിനേയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോവുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യവേ സദാചാരവാദികളില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

  അനുരാജ് മനോഹര്‍ പറഞ്ഞത്

  അനുരാജ് മനോഹര്‍ പറഞ്ഞത്

  സിനിമയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെയായിരുന്നു വിശദീകരണവുമായി അനുരാജ് മനോഹര്‍ എത്തിയിരുന്നത്. സെക്‌സി ദുര്‍ഗ കണ്ടിട്ടില്ലെന്നും ഇഷ്‌കിന്റെ തിരക്കഥ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയാക്കിയതാണെന്നും ആയിരുന്നു അനുരാജ് മനോഹര്‍ പറഞ്ഞത്. 2013ലാണ് ഇതിന്റെ തിരക്കഥ രതീഷ് രവി പൂര്‍ത്തിയാക്കുന്നത്.

  കിസ് ഓഫ് ലവ് പോലും ഇല്ലാത്ത സമയത്താണ്

  കിസ് ഓഫ് ലവ് പോലും ഇല്ലാത്ത സമയത്താണ്

  കിസ് ഓഫ് ലവ് പോലും ഇല്ലാത്ത സമയത്താണ് അത്തരമൊരു കഥയുടെ കണ്ടെത്തലുണ്ടാവുന്നത്. അത് കൊണ്ട് തന്നെ കോപ്പിയടിയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് തോന്നുന്നു. അതിന് ശേഷം മലയാളത്തിലെ തന്നെ മറ്റ് നിര്‍മ്മാതാക്കളുടെ അടുത്തും ഈ കഥ പറഞ്ഞിട്ടുണ്ട്. സാങ്കേതിക പ്രവര്‍ത്തകരോട് സംസാരിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ തന്നെ പലര്‍ക്കുമറിയാവുന്ന ഒരു കഥയാണിത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ അനുരാജ് മനോഹര്‍ പറഞ്ഞു.

  ഇഷ്‌കിലെ പ്രണയഗാനം

  ഇഷ്‌കിലെ പ്രണയഗാനം

  അതേസമയം ഇഷ്‌കിലെ പ്രണയഗാനം ഇപ്പോഴും യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി മുന്നേറികൊണ്ടിരിക്കുകയാണ്. സിദ് ശ്രീറാമും നേഹ എസ് നായരും ചേര്‍ന്ന് ആലപിച്ച പറയുവാന്‍ ഇതാദ്യമായി എന്ന ഗാനമാണ് ഒരു മില്യണിലധികം ആളുകള്‍ ഇതുവരെയായി കണ്ടുകഴിഞ്ഞിരിക്കുന്നത്. ഷെയ്ന്‍ നിഗവും നായിക ആന്‍ ശീതളുമാണ് ഗാനരംഗങ്ങളില്‍ വരുന്നത്.

  ഷൈന്‍ ടോം ചാക്കോയുടെ പ്രകടനത്തിനും

  ഷൈന്‍ ടോം ചാക്കോയുടെ പ്രകടനത്തിനും

  ഷെയ്‌നിനൊപ്പം ഇഷ്‌കിലെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. നെഗറ്റീവ് റോളിലായിരുന്നു ഷൈന്‍ സിനിമയില്‍ എത്തിയിരുന്നത്. ലിയോണ ലിഷോയും ഇഷ്‌കില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജേക്ക്‌സ് ബിജോയ് ആയിരുന്നു സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

  പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06! സിനിമയ്ക്ക് തുടക്കമായി!

  മമ്മൂട്ടിക്കൊപ്പം കാക്കി വേഷത്തില്‍ സംവിധായകന്‍ രഞ്ജിത്തും! വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍!

  English summary
  ishq director's reply on allegations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X