ഇഷ്‌കിലെ 'പറയുവാന്‍ ഇതാദ്യമായി' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! ട്രെന്‍ഡിംഗില്‍ ഒന്നാമതായി വീഡിയോ ഗാനം
ഷെയ്ന്‍ നിഗത്തിന്റെ ഇഷ്‌ക് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. നോട്ട് എ ലവ് സറ്റോറി എന്ന ടാഗ് ലൈനോടെ എത്തിയ സിനിമയ്ക്ക് ആദ്യ ദിനങ്ങളില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. കാലിക പ്രസക്തിയുളള ഒരു സാമൂഹിക വിഷയം പ്രതിപാദിച്ചുകൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്.
ചിത്രത്തിലെ സിദ് ശ്രീറാം പാടിയൊരു ഗാനം നേരത്തെ തരംഗമായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പറയുവാന്‍ ഇതാദ്യമായി എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നത്. ഷെയ്ന്‍ നിഗവും ആന്‍ ശീതളുമാണ് ഗാനരംഗത്തില്‍ വരുന്നത്.

വീഡിയോ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ട്രെന്‍ഡിംഗില്‍ ഒന്നാമതായി മുന്നേറുന്ന പാട്ട് ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ സിദ് ശ്രീറാമും നേഹ എസ് നായരുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ അനുരാജ് മനോഹറാണ് ഷെയ്‌നിന്റെ ഇഷ്‌ക് സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


Click it and Unblock the Notifications