മതം മാറിയ നടി മോണിക വിവാഹിതയാകുന്നു
മോണിക എന്ന എംജി റാഹിമ വിവാഹിതയാകുന്നു. കഴിഞ്ഞ മെയ് യിലാണ് മോണിക ഇസ്ലാം മതം സ്വീകരിച്ച് എംജി റാഹിമ എന്ന പേര് സ്വീകരിച്ചത്. അന്ന് മതംമാറ്റത്തിന്റെ കാരണം നടി വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ വിവാഹ വാര്‍ത്ത പുറത്തുവന്നപ്പോള്‍ അക്കാര്യം വ്യക്തമായി.
Read More: നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു
ചെന്നൈയില്‍ വ്യവസായിയായ മാലിക്കാണ് മോണിക എന്ന റാഹിമയുടെ വരന്‍. ജനുവരി 11 ന് മുസ്ലീം മതാചാരപ്രകാരം വിവാഹം നടക്കും. ഇതൊരു പ്രണയ വിവാഹമല്ല. മധുരൈക്കാരനായ മാലിക്ക് മോണിക്കയുടെ അച്ഛന്റെ സുഹൃത്തിന്റെ മകനാണ്.

കോട്ടയംകാരിയായ മോണിക്ക മലയാളത്തില്‍ പാര്‍വണ എന്ന പേരിലാണ് അറിയപ്പെട്ടത്. തമിഴ് ചിത്രങ്ങളിലൂടെയാണ് മോണിക്കയുടെ തുടക്കം. അങ്ക്ള്‍ ബണ്‍, തീര്‍ത്ഥാടനം, ഫാന്റം, കണ്ണിനും കണ്ണാടിയ്ക്കും, ചിലന്തി, 916 എന്നീ മലയാള ചിത്രങ്ങളില്‍ മോണിക്ക വേഷമിട്ടിട്ടുണ്ട്.
തമിഴിലും മലയാളത്തിനും പുറമെ കന്നടയിലും തെലുങ്കിലും മോണിക്ക സുപരിചിതയാണ്. 2014 മെയ് 30നാണ് മോണിക്ക ഇസ്ലാം മതം സ്വീകരിച്ചത്. മതം മാറിയതോടെ പേര് എം ജി റാഹിമ എന്നാക്കി. പത്രസമ്മേളനം വിളിച്ച് മതം മാറിയകാര്യം അറിയിച്ച താരം പക്ഷെ അതിന്റെ കാരണം അന്ന് വ്യക്തമാക്കിയിരുന്നില്ല.


Click it and Unblock the Notifications











