സംസ്ഥാന അവാര്‍ഡ് ബോണസെന്ന് അനില്‍ രാധകൃഷ്ണന്‍
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കൂടി പ്രഖ്യാപിച്ചതോടെ ആകെ സന്തോഷത്തിലാണ് നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. നോര്‍ത്ത് 24 കാതം മികച്ച മലയാള ചലച്ചിത്രമായി ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായി നോര്‍ത്ത 24 കാതം തിരഞ്ഞെടുത്തു.
ദേശീയ അവാര്‍ഡിന് പുറമെ സംസ്ഥാന തലത്തിലും ചിത്രം അംഗീകരിയ്ക്കപ്പെട്ടത് തനിയ്ക്ക് ലഭിച്ച ബോണസാണെന്നും അനില്‍ രാധകൃഷ്ണന്‍ മേനോന്‍. അനിലിലെ ഏറ്റവും സന്തോഷവാനാക്കുന്ന മറ്റൊരു കാര്യം ഫഹദിന് ലഭിച്ച അവാര്‍ഡാണ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ ഫഹദിനെ തുണച്ചത് ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ അഭിനയമാണ്.

ഫഹദ് ഉള്‍പ്പെടയുള്ള താരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ തന്റെ ചിത്രത്തിന് ഈ നേട്ടങ്ങള്‍ കൈവരിയ്ക്കാനാകില്ലെന്ന് അനില്‍. ചിത്രത്തിലഭിനയിച്ച എല്ലാ താരങ്ങള്‍ക്കും സംവിധായകന്‍ നന്ദി പറയുന്നു. ഒരു പ്രോഗ്രാമറുടെ വേഷത്തിലാണ് ഫഹദ് ചിത്രത്തില്‍ അഭിനയിച്ചത്. ഹരികൃഷ്ണന്‍ എന്ന ഫഹദിന്റെ കഥാപാത്രം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. മികച്ച മലയാളം സിനിമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം സംസ്ഥാന അവാര്‍ഡില്‍ രണ്ടാമതായതില്‍ അനിലിന് ദുഖമില്ല. മറിച്ച തന്റെ സ്വന്തം നാട്ടിലും ചിത്രം അംഗീകരിയ്ക്കപ്പെട്ടതിന്റെ സന്തോഷം മാത്രം.


Click it and Unblock the Notifications











