»   » ദുല്‍ഖറിനും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ച യുവ അഭിനേത്രി, ബോളിവുഡിലേക്ക് ,മജീദ് മജീദിയുടെ ചിത്രം

ദുല്‍ഖറിനും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ച യുവ അഭിനേത്രി, ബോളിവുഡിലേക്ക് ,മജീദ് മജീദിയുടെ ചിത്രം

Posted By: Nihara
Subscribe to Filmibeat Malayalam

ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എത്ര വട്ടം കണ്ടാലും മതി വരാത്ത സിനിമയാണ്. സഹോദരനും സഹോദരിയും തമ്മിലുള്ള അഭേദ്യമായ സ്‌നേഹ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മെഗാസ്റ്റാറിനും മകനുമൊപ്പം അഭിനയിച്ച മാളവികയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് സ്വപ്‌ന തുല്യമായ വേഷമാണ്. മജീദ് മജീദിയുടെ ഹിന്ദി ചിത്രത്തില്‍ നായികയാവാനുള്ള ക്ഷണം അതും ദീപിക പദുക്കോണിന്റെ പകരക്കാരിയായി. ഇതില്‍പ്പരം എന്തു നേട്ടമാണ് തുടക്കക്കാരിക്ക് ലഭിക്കേണ്ടതെന്നാണ് സിനിമാ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

മുംബൈ സ്വദേശിയായ മാളവിക മോഹനന്‍ ദുല്‍ഖര്‍ സ,ല്‍മാന്‍ ചിത്രമായ പട്ടം പോലെയിലൂടെയാണ് മലയാള സിനിമയിലേക്കെത്തിയത്. ചിത്രം വിജയിച്ചില്ലെങ്കിലും പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷം നിര്‍ണ്ണായകത്തിലാണ് അഭിനേത്രി വേഷമിട്ടത്. പിന്നീട് ഒരു കന്നഡ സിനിമയിലും മാളവിക അഭിനയിച്ചു. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറില്‍ ഒരു പ്രധാന വേഷത്തിലും മാളവിക എത്തുന്നുണ്ട്.

പുതുമുഖമാണെന്ന് നോക്കിയില്ല

ബോളിവുഡിലെ താരറാണികളായ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കങ്കണ രണാവത്ത് എന്നിവരെയാണ് ആദ്യം സംവിധായകന്‍ തന്റെ ചിത്രത്തിലേക്ക് പരിഗണിച്ചത്. എന്നാല്‍ അവസാനം അത് തന്നിലേക്ക് വന്നു ചേരുകയായിരുന്നു. ലുക്ക് ടെസ്റ്റിനു വേണ്ടി കുറച്ച് ഫോട്ടോസ് അയച്ചു കൊടുത്തതിന് പിന്നാലെയാണ് നായികയായി തന്നെ തിരഞ്ഞെടുത്തതെന്നും മാളവിക പറഞ്ഞു.

സഹോദര സ്‌നേഹത്തിന്റെ കഥയുമായി വീണ്ടും

മുന്‍ചിത്രമായ ചില്‍ഡ്രന്‍ ഓഫ് ഹെവനിലും സഹോദര സ്‌നേഹത്തിന്റെ കഥയാണ് മജീദ് മജീദി വരച്ചു കാട്ടിയത്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖാറ്ററാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. വിശാല്‍ ഭരദ്വാജാണ് സംഭാഷണമൊരുക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. പ്രമുഖരോടൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. ജയ്പൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

സ്വപ്ന തുല്യമായ വേഷം

മെഗാസ്റ്റാറിനും മകനുമൊപ്പം അഭിനയിച്ച മാളവികയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് സ്വപ്‌ന തുല്യമായ വേഷമാണ്. മജീദ് മജീദിയുടെ ഹിന്ദി ചിത്രത്തില്‍ നായികയാവാനുള്ള ക്ഷണം അതും ദീപിക പദുക്കോണിന്റെ പകരക്കാരിയായി. ഇതില്‍പ്പരം എന്തു നേട്ടമാണ് തുടക്കക്കാരിക്ക് ലഭിക്കേണ്ടതെന്നാണ് സിനിമാ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ് ഫാദറില്‍

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറില്‍ പ്രധാന വേഷത്തില്‍ മാളവിക മോഹനന്‍ എത്തുന്നുണ്ട്. തുടക്കം മലയാളത്തിലൂടെയാണെങ്കിലും മുംബൈ സ്വദേശിയായ അഭിനേത്രിയുടെ ലക്ഷ്യം ബോളിവുഡ് തന്നെയായിരുന്നു.

English summary
Malayalam actor Malavika Mohanan! Reportedly, Deepika Padukone, Priyanka Chopra and even Kangana were considered for the role, which finally went to Malavika, after a "look test'', says the actress. "It happened very fast. I sent Majid my photographs and he saw the character in me. I think it didn't matter to him whether I was a star or a newcomer."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam