»   » അതിനി കുത്തിപ്പൊക്കേണ്ട, 2011 ല്‍ ഞങ്ങള്‍ പിരിഞ്ഞു; വിവാഹ മോചനത്തെ കുറിച്ച് ലെനയുടെ പ്രതികരണം

അതിനി കുത്തിപ്പൊക്കേണ്ട, 2011 ല്‍ ഞങ്ങള്‍ പിരിഞ്ഞു; വിവാഹ മോചനത്തെ കുറിച്ച് ലെനയുടെ പ്രതികരണം

Posted By: Rohini
Subscribe to Filmibeat Malayalam

നടി ലെന വിവാഹിതയായതും വിവാഹ മോചിതയായും പലര്‍ക്കുമറിയില്ല. ആറാം ക്ലാസില്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തിയതിനെ കുറിച്ചും പിന്നീട് വിവാഹ മോചിതയായതിനെ കുറിച്ചും ഇപ്പോള്‍ കന്യകയില്‍ എഴുതുന്ന കോളത്തില്‍ ലെന തന്നെയാണ് തുറന്ന് പറഞ്ഞത്.

2014 ല്‍ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ എന്റെയും അഭിലാഷിന്റെയും വിവാഹം നടന്നു...ലെന പറയുന്നു

2011 ല്‍ ഞങ്ങള്‍ പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു എന്ന് ലെന വ്യക്തമാക്കുന്നു. അത് കഴിഞ്ഞു. അതെനി കുത്തിപ്പൊക്കേണ്ടതില്ല എന്നാണ് ലെന പറയുന്നത്. ലെനയുടെ വാക്കുകളിലൂടെ

തിരക്കുകള്‍ക്കിടയില്‍

സിനിമയിലും സീരിയലിലും സജീവമായ കാലത്ത് എന്റെ ജീവിതത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. ഞാനും അഭിലാഷും വിവാഹ മോചിതരായി. 2011 ലായിരുന്നു അത്.

ഇപ്പോഴും സുഹൃത്തുക്കള്‍

ഇപ്പോഴും ഞാനും അഭിലാഷും നല്ല സുഹൃത്തുക്കളാണ്. ഞങ്ങളുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാവുന്നു, ചില ഘട്ടങ്ങളില്‍ ദിശ മാറുന്നു എന്നൊക്കെ തോന്നിയപ്പോഴാണ് ഒരുമിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ആറാം ക്ലാസല്ലല്ലോ 20ഉം 30ഉം

ആറാം ക്ലാസിലേത് പോലയല്ലല്ലോ നമ്മള്‍ ഇരുപതുകളിലും മുപ്പതുകളിലും ചിന്തിയ്ക്കുന്നത്. ജീവിത രീതികളും ജീവിത ശൈലികളും മാറിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അഡ്ജസ്റ്റ്‌മെന്റില്‍ ഒരു ജീവിതം വേണ്ടെന്നും ഇങ്ങനെ മുന്നോട്ട് പോകേണ്ട ആവശ്യമില്ലെന്നും രണ്ടാള്‍ക്കും തോന്നി.

പരസ്പര ബഹുമാനത്തോടെ

സുന്ദരമായ ജീവിതം ഞങ്ങള്‍ രണ്ടാള്‍ക്കുമുണ്ട്. ഇനിയുമേറെ ജീവിക്കാനുമുണ്ട്. മാറ്റങ്ങള്‍ക്കനുസരിച്ച് ഇടവഴികളിലൂടെ ജീവിയ്ക്കുന്നതാണ് നല്ലതെന്ന് രണ്ടാള്‍ക്കും തോന്നി. അങ്ങനെ വഴക്കും കുറ്റം പറച്ചിലും ഒന്നുമില്ലാതെ പരസ്പര ബഹുമാനത്തോടെ പിരിയാന്‍ തീരുമാനിച്ചു.

സൗഹൃദത്തോടെ

സൗഹൃദപരമായ തീരുമാനമായിരുന്നു വിവാഹ മോചനം. വിവാഹം കഴിച്ചപ്പോള്‍ ഒരേ രീതിയില്‍ പോകാം എന്ന് തീരുമാനിച്ചത് പോലെ പിരിഞ്ഞപ്പോഴും ഞങ്ങള്‍ ഒരുമിച്ചു നിന്നു.

വീട്ടുകാരുടെ പ്രതികരണം

എന്റെ ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്രം എനിക്ക് വീട്ടുകാര്‍ തന്നിരുന്നു. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ തന്നെ ഉത്തരവാദികളാകുമ്പോള്‍ അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ അവര്‍ പറഞ്ഞു. അന്തിമമായ തീരുമാനം എനിക്ക് വിട്ടു. അഭിലാഷിന്റെ വീട്ടില്‍ എങ്ങിനെയാണെന്നറിയില്ല. അവിടെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

അത് കഴിഞ്ഞു

കഴിഞ്ഞ കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ട കാര്യമില്ല. ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യാതെ തികച്ചും സൗഹൃദപരമായി, പരസ്പര ബഹുമാനത്തോടെ ഞങ്ങളെടുത്ത തീരുമാനമാണത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതെന്തിന് സംസാര വിഷയമാക്കണം. എനിക്കതിന് താത്പര്യമില്ല. 2011 ല്‍ അതം സംഭവിച്ചു. അത്രമാത്രം. ഒരുമിച്ചെടുത്ത വിവാഹമെന്ന രീതി വിട്ട് സൗഹൃദത്തിലെത്തി. അത്രയേയുള്ളൂ- ലെന

English summary
It happened in 2011, i don't want to rewind it again; Lena about Divorce

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam