ഹഹദ് നസ്‌റിയ, കൈകള്‍ ചേര്‍ത്ത് പിടിച്ച് നിങ്ങള്‍ നടക്കൂ: അഞ്ജലി മേനോന്‍

By Aswathi

ജീവിതത്തിന് മുമ്പേ ഫഹദ് ഫാസിലിനെയും നസ്‌റിയ നസീമിനെയും ഒന്നിപ്പിച്ചത് അഞ്ജലി മേനോനാണ്. 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ആ വാര്‍ത്ത പരന്നത്. ഫഹദ് ഫാസിലും നസ്‌റിയയും വിവാഹിതരാകാന്‍ പോകുന്നു. പ്രണയമല്ല, വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹമാണെന്ന് ഫാസില്‍ അടിവരയിട്ടു പറഞ്ഞു.

ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹക്കാര്യം ഒരു പക്ഷെ വീട്ടുകാര്‍ ചിന്തിക്കുന്നതിനു മുമ്പേ അഞ്ജലി ചിന്തിക്കുകയും എഴുതുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇരുവരും ബാഗ്ലൂര്‍ ഡെയ്‌സില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചത്.

fahad-nazriya

സിനിമ യാഥാര്‍ത്ഥമായി, ഇക്കഴിഞ്ഞ 21ന് ഫഹദും നസ്‌റിയയും ഒന്നിച്ചു. ഫഹദ്, നസ്‌റിയ, നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ വഴികള്‍ ഒന്നാണെന്ന് തിരിച്ചറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായക ഫേസ്ബുക്കിലെഴുതി.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോകള്‍ക്കൊപ്പമാണ് അഞ്ജലി മേനോന്‍ ഇരുവരെയും ആശംസിച്ചുകൊണ്ട് പോസ്റ്റിട്ടത്. ഒപ്പം ഒരറു മനോഹരമായ കവിതയുമുണ്ട്.

'കൈകള്‍ ചേര്‍ത്ത് പിടിച്ച് നിങ്ങള്‍ മുന്നോട്ട് നടക്കുക... ഇന്നും നാളെയും.. ഇതാണ് നിങ്ങളുടെ യഥാര്‍ത്ഥ യാത്ര...വഴി നിങ്ങളൊരുമിച്ച് തീരുമാനിക്കുക...പൂക്കളുടെ ഗന്ധം ഒരുമിച്ച് ആസ്വദിക്കുക...അവിടെയാണ് യഥാര്‍ത്ഥ കാവ്യം എഴുതപ്പെടുന്നത്...നിറയെ സ്‌നേഹം'- അഞ്ജലി എഴുതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X