»   » എല്ലാവരും അത് മറന്ന് പോകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്, മനസ്സില്‍ നിന്നും ആഘാതം മാറിയിട്ടില്ല...

എല്ലാവരും അത് മറന്ന് പോകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്, മനസ്സില്‍ നിന്നും ആഘാതം മാറിയിട്ടില്ല...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ജീവിതത്തില്‍ സംഭവിച്ച ദുരനുഭവങ്ങളെ മറക്കാന്‍ കഴിയുന്നില്ല, ഇന്നും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പറയുന്നു.

സൗബിന്റെ വിവാഹത്തിന് ഷൈന്‍ ടോം ചാക്കോയുടെ കിടിലന്‍ ഡാന്‍സും പാട്ടും!!

മയക്കുമരുന്ന് കേസില്‍ 2015 ല്‍ അറസ്റ്റിലായതിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ആരും അതൊന്നും ഓര്‍ത്തിരിക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് ഷൈന്‍ പറയുന്നു.

ജീവിതത്തിലെ ചില സാഹചര്യങ്ങള്‍ അവിടെയൊക്കെ കൊണ്ടെത്തിച്ചു


സിനിമയില്‍ എത്തി ചുവടുറപ്പിക്കുന്ന സമയത്താണ് 2015 ല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ജീവിതത്തിലെ ചില സാഹചര്യങ്ങള്‍ അവിടെയൊക്കെ കൊണ്ടെത്തിച്ചു. സംഭവത്തിന്റെ ആഘാതം മനസ്സില്‍ നിന്നും ഇത് വരെ മാറിയിട്ടില്ലെന്ന് ഷൈന്‍ ടോം പറയുന്നു.

ആരും ഓര്‍ക്കരുതേ എന്നാണ് ആഗ്രഹിക്കുന്നത്


എന്റെ മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ പറ്റിയിട്ടില്ല. പക്ഷേ അതൊന്നും ആരും ഓര്‍ക്കരുതേ എന്നാണ് ആഗ്രഹിക്കുന്നത്.

സിനിമാ ലോകവും ആരാധകരും സ്വീകരിക്കുകയാണ് ചെയ്തത്


ഞാൻ ചെയ്ത തെറ്റിന്റെ പേരില്‍ ആരും തന്നെ തെറ്റുക്കാരന്‍ എന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തിയിട്ടില്ല. മനസ്സിനെ പാകപ്പെടുത്തി തിരിച്ചു വന്നപ്പോള്‍ സിനിമാ ലോകവും ആരാധകരും സ്വീകരിക്കുകയാണ് ചെയ്തത്.

കരിയറിനെ ബാധിച്ചോ എന്നറിയില്ല


കേസില്‍പ്പെട്ടത് കരിയറിനെ ബാധിച്ചോ എന്നറിയില്ല. ചിലപ്പോള്‍ ബാധിച്ച് കാണും. പക്ഷെ കമല്‍ സര്‍, രാജീവ് സര്‍, ആഷീഖ് അബു എല്ലാവരും പൂര്‍ണ പിന്തുണയുമായി കൂടെതന്നെയുണ്ട്.

മുഖം നല്‍കാതെ ഒളിച്ചോടാനാണ് ആഗ്രഹിച്ചത്


ജയിലില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ആര്‍ക്കും മുഖം നല്‍കാതെ ഒളിച്ചോടാനാണ് ആഗ്രഹിച്ചത്. പിന്നെ സ്വയം മനസ്സിനെ പറഞ്ഞ് പഠിപ്പിയ്ക്കുകയായിരുന്നു. ദിവസങ്ങള്‍ എടുത്തു എല്ലാം ശരിയാകാന്‍- ഷൈന്‍ ടോം.

അടുത്തത് ടിയാന്‍ എന്ന ചിത്രത്തില്‍


കമ്മട്ടിപാടം, ആന്‍ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളുടെ വിജയം ശരിക്കും മനസ്സിന് ആവേശം നല്‍കി. അടുത്തത് ടിയാന്‍ എന്ന ചിത്രത്തില്‍ ഗുണ്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

സൂപ്പര്‍ ഹിറ്റായിരിക്കുന്നത്


സൗബിന്‍ നായകനായ ചിത്രത്തിലെ ഷൈന്റെ ഡാന്‍സ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.

English summary
It is an everyday struggle that I have to battle. I want to thank the industry and the audience who never side-lined or labelled me.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam