ദുല്‍ക്കറും നിവിന്‍ പോളിയും നേര്‍ക്കുനേര്‍

By Nirmal Balakrishnan

തമിഴില്‍ അജിത്തും വിജയ് യും തമ്മില്‍ വീരത്തിലൂടെയും ജില്ലയിലൂടെയും ശക്തമായ പോരാട്ടം തുടങ്ങിയപ്പോള്‍ മലയാളത്തില്‍ രണ്ടു യുവതാരങ്ങള്‍ പോരാട്ടത്തിനൊരുങ്ങുന്നു. സലാലാ മൊബൈല്‍സിലൂടെ ദുല്‍ക്കര്‍ സല്‍മാനും 1983ലൂടെ നിവിന്‍ പോളിയുമാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. രണ്ടു പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

ശരത് എ. ഹരിദാസന്‍ സംവിധാനം ചെയ്യുന്ന സലാലാ മൊബൈല്‍സ് പ്രണയചിത്രമാണ്. നസ്‌റിയ ആദ്യമായി ദുല്‍ക്കറിന്റെ നായികയാകുന്ന ചിത്രം കൂടിയാണിത്. മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവും അവിടെയെത്തുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് പ്രമേയം. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് തന്നെയാണ് ചിത്ത്രിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. നസ്‌റിയ പാടിയ ഗാനം ഇപ്പൊഴേ വന്‍ ഹിറ്റായത് ചിത്രത്തിനു മുതല്‍ക്കൂട്ടാകും.

It is Dulquar Salman Vs Nivin Pauly

പട്ടംപോലെ എന്ന ചിത്രമായിരുന്നു ഇതിനു മുന്‍പ് ദുല്‍ക്കറിന്റെതായി റിലീസ് ചെയ്തിരുന്നത്. ആ ചിത്രത്തിനേറ്റ തിരിച്ചടിയില്‍ നിന്ന് ഒരു ഹിറ്റ് തന്നെയാണ് സലാലാ മൊബൈല്‍സിലൂടെ ദുല്‍ക്കര്‍ പ്രതീക്ഷിക്കുന്നത്.

എബ്രിഡ് ഷൈന്‍ എന്ന ഫോട്ടോഗ്രഫറുടെ ആദ്യ സംവിധാനമാണ് 1983. നിവിന്‍ പോളിയും അനൂപ് മേനോനും നായകനാകുന്ന ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ക്രിക്കറ്റ് നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ ഒരു വികാരമായി തുടങ്ങുന്ന കാലത്തെ കഥ. നിവിന്‍ കളിക്കാരനും അനൂപ് കോച്ചുമായി വേഷമിടുന്നു. എബ്രിഡ് ഷൈനും ബിപിന്‍ ചന്ദ്രനുമാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

ഇതോടൊപ്പം അനൂപ് മേനോന്‍ നായകനായ ആംഗ്രി ബേബീസും റിലീസ് ചെയ്യുന്നുണ്ട്. ഭാവനയാണ് നായിക. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് മേനോനാണ് രചിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിന്റെ ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയില്‍ പോരാട്ടം തുടങ്ങിയിരുന്നതെങ്കില്‍ ഇക്കുറി ദുല്‍ക്കറും നിവിന്‍ പോളിയുമാണ് അങ്കം കുറിക്കുന്നത്. യുവതാരചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുള്ളതിനാല്‍ നല്ല പ്രമേയമാണെങ്കില്‍ ചിത്രം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X