മമ്മൂട്ടിയുടെ ജീവിതകഥയെഴുതാന്‍ അപര്‍ണ ഗോപിനാഥ്
പ്രശസ്ത ക്യാമറാമാന്‍ വേണു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ സംസാരവിഷയമായിട്ടുണ്ട്. ദയ എന്ന ചിത്രം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം വേണു വീണ്ടും സംവിധായകനാകുന്ന ചിത്രമാണിത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ജയില്‍ശിക്ഷ കഴിഞ്ഞെത്തിയ രാഘവന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം നായികാവേഷത്തില്‍ എത്തുക റിമ കല്ലിങ്കല്‍ ആണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ റിമയ്ക്ക് പകരം അപര്‍ണ ഗോപിനാഥായിരിക്കും അഭിനയിക്കുകയെന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ജീവിതകഥയെഴുതാനെത്തുന്ന ജേര്‍ണലിസ്റ്റിന്റെ വേഷമാണ് അപര്‍ണയ്ക്ക്. മാര്‍ച്ച് 5ന് കോഴിക്കോട്ട് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. മമ്മൂട്ടി, അപര്‍ണ എന്നിവരെക്കൂടാതെ ജോയ് മാത്യു, രഞ്ജി പണിക്കര്‍, പി ബാലചന്ദ്രന്‍, ശശികുമാര്‍ എന്നിവരെല്ലാം പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

എബിസിഡി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ അപര്‍ണ ഗോപിനാഥിന് ഇപ്പോള്‍ കൈനിറയെ അവസരങ്ങളുണ്ട്. മമ്മൂട്ടി നായകനാകുന്ന ആഷിക് അബു ചിത്രമായ ദി ഗ്യാങ്‌സ്റ്ററിലെ ഒരു നായിക അപര്‍ണയാണ്. ഇതിനൊപ്പം ജയസൂര്യ നായകനാകുന്ന ഹാപ്പി ജേര്‍ണിയിലും അപര്‍ണ നായികയായി എത്തുന്നുണ്ട്.


Click it and Unblock the Notifications