»   » ഓഗസ്റ്റില്‍ പൃഥ്വിരാജും പൃഥ്വിരാജും മത്സരം!

ഓഗസ്റ്റില്‍ പൃഥ്വിരാജും പൃഥ്വിരാജും മത്സരം!

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വര്‍ഷമായിരിക്കും 2013 എന്നകാര്യത്തില്‍ സംശയമില്ല. മികച്ച ഒട്ടേറെ ചിത്രങ്ങളും പുരസ്‌കാരങ്ങളുമെല്ലാം പൃഥ്വിയെ തേടിയെത്തിയ വര്‍ഷമാണ് 2013. 2013ലെ ഓരോ ഉത്സവകാലവും ഗംഭീരമാക്കുകയാണ് താരം. റംസാന്‍-ഓണം സീസണിലും പൃഥ്വിയുടെ സാന്നിധ്യമുണ്ടാകും തിയേറ്ററുകളില്‍.

ശരിയ്ക്കും പറഞ്ഞാല്‍ ഓഗസ്റ്റ് മാസത്തില്‍ പൃഥ്വിരാജും പൃഥ്വിരാജും തമ്മിലുള്ള മത്സരത്തിനാകും ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിയ്ക്കുക. നിര്‍മ്മാതാവെന്ന നിലയ്ക്കും ഓഗസ്റ്റില്‍ പൃഥ്വിയുടെ സാന്നിധ്യമുണ്ട്.

മമ്മൂട്ടിയുടെ പുത്തന്‍ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി പൃഥ്വിരാജിന്റെകൂടി ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മെമ്മറീസാണ് പൃഥ്വിരാജിന്റെ റംസാന്‍-ഓണം റിലീസ്. പതിമൂന്നാമത്തെ തവണ കാക്കിവേഷത്തിലെത്തുന്ന പൃഥ്വി മെമ്മറീസില്‍ തീര്‍ത്തും വ്യത്യസ്തമായ മദ്യപാനിയായ ഒരു കഥാപാത്രമായിട്ടാണ് എത്തുന്നത്. ചിത്രത്തില്‍ മേഘ്‌നയും മിയയുമാണ് നായികമാരായി എത്തുന്നത്.

മുംബൈ പൊലീസിന് ശേഷമുള്ള പൃഥ്വിയുടെ പോലീസ് വേഷമാണ് മെമ്മറീസിലേയ്ത്. മുംബൈ പൊലീസിലെ വേഷത്തിന്റെ പേരിലും പൃഥ്വയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രവുമായി മെമ്മറീസ് മത്സരിക്കുമ്പോള്‍ നടനെന്ന നിലയ്ക്ക് പൃഥ്വിയ്ക്ക് മാത്തുക്കുട്ടിയെ പരാജയപ്പെടുത്തണമെന്നാഗ്രഹം തോന്നേണ്ടതാണ്. പക്ഷേ പണം മുടക്കുന്ന നിര്‍മ്മാതാവെന്ന നിലയ്ക്ക് മാത്തുക്കുട്ടി വിജയിക്കേണ്ടത് പൃഥ്വിയുടെകൂടി ആവശ്യമാണ്.

English summary
Prithviraj's Memories is one of the releases, where he plays the lead. The other movie is Kadal Kadannu Oru Mathukutty, which is produced by him and stars Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam