രജനിയെ നേരിടാന്‍ ഫഹദ്
രജനീകാന്തിന്റെ കൊച്ചടയാന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തോടു മല്‍സരിക്കാന്‍ കേരളത്തില്‍ ആദ്യം തയാറായിരിക്കുന്നത് ഫഹദ് ഫാസിലിന്റെ വണ്‍ ബൈ ടു എന്ന ചിത്രം. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹണി റോസ് ആണ് ഫഹദിന്റെ നായിക. പൊലീസ് വേഷത്തില്‍ ഫഹദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപിയാണ് കഥയും തിരക്കഥയും എഴുതുന്നത്. ലെറ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിനു ശേഷം മുരളിയും അരുണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അരുണിന്റെ ആദ്യ ചിത്രമായ കോക്ക്‌ടെയിലില്‍ ഫഹദ് അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.
ഏപ്രില്‍ 11നു തന്നെയാണ് രജനിയുടെ കൊച്ചടയാനും തിയറ്ററിലെത്തുന്നത്. വണ്‍ ബൈ ടുവിന്റെ നിര്‍മാണചെലവിലും കൂടുതലാണ് ഈ ചിത്രത്തിന്റെ മലയാള വിതരണത്തിനു വേണ്ട ചെലവ്. രജനിയുടെ മകള്‍ സൗന്ദര്യ 10 ഭാഷകളിലായിട്ടാണ് കൊച്ചടയാന്‍ ഒരുക്കുന്നത്. ലോകമെമ്പാടും 6000 തിയറ്ററുകളില്‍ ഈ ചിത്രമെത്തും. നാസര്‍, ശോഭന, ആദി ശരത് എന്നിവരും ഈ ചിത്രത്തിലുണ്ട് ദീപിക പാദുകോണ്‍ ആണ് നായിക. എ. ആര്‍.റഹ്മാനാണ് സംഗീതം.

രജനി ചിത്രവും ഫഹദ് ചിത്രവും നേരിട്ടുള്ള മല്‍സരമല്ല നടക്കുന്നത്. സാധാരണ ബിഗ്ബജറ്റ് തമിഴ്,ഹിന്ദി ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ മലയാള ചിത്രങ്ങള്‍ കൂടെ റിലീസ് ചെയ്യാറില്ല. യുവപ്രേക്ഷകരെല്ലാം ആ ചിത്രങ്ങളുടെ പിന്നാലെയാകും.എന്നാല്‍ അത്തരം പേടിയൊന്നുമില്ലാതെയാണ് ഫഹദ് ചിത്രമെത്തുന്നത്. ഫഹദിന് മലയാളത്തില്‍ കൃത്യമായിട്ടൊരു പ്രേക്ഷകരുണ്ട്. അതുതന്നെയാണ് അതേദിവസം റിലീസ് ചെയ്യാന്‍ അരുണിനെ പ്രേരിപ്പിച്ചതും.


Click it and Unblock the Notifications











