പൃഥ്വിരാജ് വിവേകശാലിയായ നടനെന്ന് വേദിക
പൃഥ്വിരാജിനെ പ്രശംസിച്ച് സൗത്ത് ഇന്ത്യന്‍ നായിക വേദികയും രംഗത്ത്. പൃഥ്വിവിനെപ്പോലെ വിവേകശാലിയായ നടന്‍മാര്‍ അപൂര്‍വ്വമാണെന്നാണ് വേദികയുടെ കമന്റ്.
ദേശീയ പുരസ്‌കാര ജേതാവായ വസന്ത ബാലന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ കാവ്യ തലൈവനില്‍ ആണ് വേദിക പൃഥ്വിരാജിനൊപ്പം അഭിനയിച്ചത്. പൃഥ്വിരാജിനൊപ്പം സിദ്ധാര്‍ത്ഥും സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

പൃഥ്വിരാജിനൊപ്പം ആദ്യമായാണ് വേദിക അഭിനയിക്കുന്നത്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് വിവരമുള്ള ആളാണ് പൃഥ്വി എന്നും വേദിക പറയുന്നു. മാത്രമല്ല പൃഥ്വിക്ക് ഒരു സംവിധായകന്‍റെ കാഴ്ചപ്പാടും ഉണ്ടത്രെ.
വളരെ അപൂര്‍വ്വമായി മാത്രമേ സിനിമ ലോകത്ത് പൃഥ്വിരാജിനെപ്പോലെ വിവേകശാലികളായ നടന്‍മാരെ കാണാറുള്ളൂ എന്നാണ് വേദിക പറയുന്നത്. ഒരു ഷോട്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ പൃഥ്വി അപ്പോള്‍ തന്നെ അഭിനന്ദിക്കാറുണ്ടെന്നും വേദിക പറയുന്നു. കാവ്യ തലൈവന്റെ സെറ്റിലെ എല്ലാവര്‍ക്കും മതിപ്പ് തോന്നിപ്പിക്കുന്ന പെരുമാറ്റമായിരുന്നു പൃഥ്വിരാജിന്റേതെന്നും വേദിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
ചിത്രത്തില്‍ വാലിയുടെ വരികള്‍ക്ക് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വെറ്ററന്‍ നൃത്തസംവിധായകന്‍ രഘുറാമിന്റെ അവസാന ചിത്രം എന്ന പ്രത്യേകതയും കാവ്യ തലൈവനുണ്ട്.


Click it and Unblock the Notifications











