ലാല്‍ പുലിമുരുഗനില്‍ അഭിനയിക്കും
വൈശാഖ് ചിത്രമായ പുലിമുരുഗനില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യം തീര്‍പ്പായി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ കഥ ലാലിന് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു.
ഇടക്കാലത്ത് ലാല്‍ ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തയുണ്ടായിരുന്നു. നിര്‍മാതാവ് ടോമിച്ചന്‍ മുകളുപ്പാടവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ലാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. സിബി കെ. തോമസ്- ഉദയ് കൃഷ്ണയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

സിനികള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുലിമുരുഗന്റെ കഥ മാറ്റാന്‍ ആവശ്യപ്പെട്ടത്. അതിനിടെ വൈശാഖ് സംവിധാനം ചെയ്ത ചിത്രങ്ങളും പരാജയപ്പെട്ടു. വിശുദ്ധന്‍, കസിന്‍സ് എന്നീ ചിത്രങ്ങള്‍ വന്‍ പരാജയമായി. അതോടെയാണ് പുലിമുരുഗന്‍ പ്രൊജക്ട് പ്രതിസന്ധിയിലായത്. പുതിയ കഥയാണ് ഇപ്പോള്‍ ലാലിനു വേണ്ടി ഒരുക്കിയിരി്ക്കുന്നത്. രഞ്ജിത്തിന്റെ ലോഹത്തിനു ശേഷം ഇതിന്റെ ചിത്രീകരണം തുടങ്ങും. മറ്റുതാരങ്ങളുടെ കാര്യത്തില്‍ തീരുമാനമായി വരുന്നേയുള്ളൂ.
സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴുമാണ് ലാലിന്റെ പുതിയ റിലീസ് ചിത്രം. ജോഷിയുടെ ലൈല ഓ ലൈല ആണ് ചിത്രീകരണം പൂര്‍ത്തിയാകാനുള്ളത്. രഞ്ജിത്തിന്റെ ലോഹത്തിലാണ് അടുത്തതായി ലാല്‍ അഭിനയിക്കുക. മമ്മൂട്ടിയെ വച്ച് പോക്കിരിരാജ ചെയ്തു വിജയിപ്പിച്ച വൈശാഖ് ലാലിനെ ആദ്യമായി നായകനാക്കുന്ന ചി ത്രമാണ് പുലിമുരുഗന്‍


Click it and Unblock the Notifications











