For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുകേഷുമായി വിവാഹം കഴിക്കുന്നു; ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാവുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നടി

  |

  നടി ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാവുന്നില്ലേ, എപ്പോഴാണ് കല്യാണം എന്ന് ചോദിക്കാത്തവരായി ആരും ഉണ്ടാവില്ല. ഏറെ കാലമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ലക്ഷ്മി ഇനിയും വിവാഹം കഴിക്കാത്തതിന് കാരണം അന്വേഷിച്ച് നടക്കുകയായിരുന്നു പാപ്പരാസികള്‍. മുന്‍പ് പല അഭിമുഖങ്ങളിലൂടെയായി നടി തന്നെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ലക്ഷ്മിയുടെ വിവാഹം സംബന്ധിച്ചുള്ള ചില അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

  ഹോട്ട് ലുക്കിൽ കരിഷ്മ തന്ന, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  സിനിമയില്‍ നിന്ന് തന്നെയുള്ള ഒരു നടനുമായി ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാവാന്‍ പോവുകയാണ് എന്നതായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. ഇതിന് താഴെ ആ നടന്‍ ആരാണെന്നുള്ള അന്വേഷണമായി. പലരുടെയും പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും ഒടുവില്‍ നടനും എംഎല്‍എ യുമായ മുകേഷിലാണ് എത്തി നിന്നത്. ഇതോടെ യൂട്യൂബ് ചാനലടക്കം ലക്ഷ്മിയുടെ വിവാഹ വാര്‍ത്ത ആഘോഷമാക്കി. ഒടുവില്‍ സമയം മലയാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെ വിഷയത്തില്‍ പ്രതികരിച്ച് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

  പല അഭിമുഖത്തിലും ലക്ഷ്മിയോട് ചോദിക്കാറുള്ള ചോദ്യമാണ് ഇനിയും വിവാഹം കഴിക്കാത്തത് എന്താണെന്ന്. കൊറോണ കാലത്ത് ഒരു വിവാഹം കഴിച്ചാല്‍ നന്നാവുമെന്ന് തനിക്ക് തോന്നിയിരുന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. കൊറോണ കാലം വന്നതോടെ ജീവിതം കുറച്ച് പതുക്കെയാണ് പോവുന്നത്. അതുകൊണ്ട് ഒരു കംപാനിയന്‍ കൂടെ ഉണ്ടെങ്കില്‍ എന്ന് തോന്നിയതായും നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നമുക്ക് വേണ്ടി പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത് എന്താണെങ്കിലും അത് വന്ന് ചേരുമെന്നാണ് ലക്ഷ്മി അന്ന് സൂചിപ്പിച്ചത്.

  ഇതിനിടയിലാണ് മുകേഷിന്റെ ഭാര്യയാവാന്‍ നടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ കേട്ടതൊന്നും സത്യമല്ലെന്നാണ് ലക്ഷ്മി വ്യക്തമാക്കുന്നത്. 'തന്റെ വിവാഹ വാര്‍ത്ത വ്യാജമെന്നല്ല അത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് വേണം പറയാന്‍. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ട്. ഈ വിഷയത്തില്‍ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്. എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കിയതില്‍ സന്തോഷമെന്നും നടി പറയുന്നു. ഇതോടെ പ്രചരിക്കുന്നതിലൊന്നും സത്യമില്ലെന്ന് വെളിപ്പെട്ടു.

  അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടാണ് ലക്ഷ്മി ഗോപാലസ്വാമി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ അടക്കം പ്രമുഖ നടന്മാര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചു. നടി എന്നതിലുപരി നര്‍ത്തകി കൂടിയായ ലക്ഷ്മി ഇനിയും വിവാഹം കഴിച്ചിട്ടില്ല. 51 വയസുകാരിയായ ലക്ഷ്മി ഈ പ്രായത്തില്‍ വിവാഹിതയാവാന്‍ പോവുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. നടന്‍ മുകേഷിന് പുറമേ ഇടവേള ബാബുവാണോ വരന്‍ എന്ന ചോദ്യവും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയിരുന്നു. എല്ലാം കെട്ടിച്ചമച്ചതും അഭ്യൂഹങ്ങളാണെന്നും വ്യക്തമായിരിക്കുകയാണിപ്പോള്‍.

  ഒത്തിരി ആളുകളെ ഞാന്‍ പ്രേമിച്ചിട്ടുണ്ട; പ്രണയത്തിനൊപ്പം തേപ്പും, ആ ഭാഗ്യമുണ്ടായത് കണ്ണനെന്ന് നടി കാര്‍ത്തിക

  Recommended Video

  Methil Devika confirms & opens up on her divorce with Mukesh

  വിവാഹം കഴിച്ചില്ലെങ്കിലും താന്‍ ഈ ജീവിതത്തില്‍ ഹാപ്പിയാണെന്ന് മുന്‍പ് ഒരുപാട് തവണ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിട്ടുണ്ട്. എന്നോടുള്ള സ്നേഹം കൊണ്ടാണ് പലരും ഇതേ ചോദ്യം എല്ലായിപ്പോഴും ചോദിക്കുന്നത്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോന്ന്. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ട്. അത് നമ്മള്‍ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ലെന്നുമൊക്കെ നടി വെളിപ്പെടുത്തി.

  സാമന്തയും ഭര്‍ത്താവും പിരിയാന്‍ കാരണം നടിയുടെ സ്റ്റൈലിസ്റ്റ്? നാഗ ചൈതന്യ തന്നെ അത് പറയണമെന്ന് സ്റ്റൈലിസ്റ്റ്

  English summary
  It's Fake, Actress Lakshmi Gopalaswamy Slam Marriage Rumours Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X