»   » ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി; പകരം ആര്?

ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി; പകരം ആര്?

Posted By:
Subscribe to Filmibeat Malayalam

ദേശീയ പുരസ്‌കാര ജേതാവായ ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി എന്നാണ് പുതിയ വാര്‍ത്ത.

ചില കാരണങ്ങളാല്‍ നിവിന്‍ പിന്മാറി എന്നാണ് സിനിമാ ലോകത്തു നിന്നുള്ള വിശദീകരണം. അതേ സമയം കാരണം വ്യക്തമാക്കിയില്ല. എന്തായാലും നിവിന്‍ പോളിയ്ക്ക് പകരം മറ്റൊരു നടനെ കണ്ടെത്തികഴിഞ്ഞു.

ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി; പകരം ആര്?

ഡോക്ടര്‍ ബിജു അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാട് പൂക്കുന്ന നേരം എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി; പകരം ആര്?

നേരത്തെ നിവിന്‍ പോളിയെയാണ് ചിത്രത്തിലെ നായകനായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ഇന്ദ്രജിത്താണ് നായകന്‍ എന്ന്

ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി; പകരം ആര്?

റിമ കല്ലിങ്കലാണ് ചിത്രത്തിലെ കേന്ദ്ര നായിക കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്

ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി; പകരം ആര്?

കാലിക പ്രശസ്തിയുള്ള തീര്‍ത്തും സെന്‍സേഷണലായ ഒരു വിഷയമാണ് തന്റെ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്നും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രമേയമാണെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായില്ല

ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി; പകരം ആര്?

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ വലിയ ചിറകുള്ള പക്ഷകള്‍ എന്ന സിനിമയാണ് ഡോക്ടര്‍ ബിജുവിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. എന്റോസള്‍ഫാന്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ ചാക്കോച്ചന്‍ ഒരു ഫോട്ടോഗ്രാഫരറായിട്ടാണ് എത്തിയത്

English summary
Dr, Biju's films have always been offbeat but they have had mainstream actors doing the lead roles. The director, who had earlier announced that his next project will have Nivin Pauly in the lead role, has now informed us that Indrajith has replaced Nivin in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam