മോഹന്‍ലാലും മഞ്ജു വാര്യരും കടുത്ത മത്സരത്തിലേക്ക്, കാത്തിരുന്ന് കാണാം
ആറാം തമ്പുരാനിലെ ജഗനാഥനും ഉണ്ണിമായയും ഈ നവരാത്രിയ്ക്ക് ഒന്നിച്ച് പ്രേക്ഷകരുടെ മുമ്പിലെത്തുന്നു. പക്ഷേ ഒരേ സ്‌ക്രീനില്‍ കണ്ട ജഗനാഥനും ഉണ്ണിമായയും പ്രേക്ഷകരുടെ മുമ്പില്‍ എത്തുന്നത് രണ്ട് സ്‌ക്രീനിലായാണ്.
അതുക്കൊണ്ട് തന്നെ ഒരു കടുത്ത മത്സരം നടക്കുമെന്നത് തീര്‍ച്ച. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ മത്സരത്തിനൊരുങ്ങുന്നത്. എന്നാല്‍ ആഷിക് അബുവിന്റെ റാണി പത്മിനി എന്ന ചിത്രത്തിലൂടെ മഞ്ജുവും എത്തും. എന്തായാലും ആ പിടിവാശിക്കാരി ഉണ്ണിമായയുടെ സ്‌ക്രീനിലെ മത്സരം ഒന്ന് കാണേണ്ടതു തന്നെ.

അനൂപ് മേനോന്‍, ഹണിറോസ്, ഷീലു എബ്രഹാം എന്നിവരാണ് കനലില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലുള്ളവര്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഗ്യാങ്സ്റ്ററിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പത്മിനി. മഞ്ജുവിനൊപ്പം റീമ കല്ലിങ്കലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രണ്ട് അപരിചിതരായ സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് യാത്ര നടത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.


Click it and Unblock the Notifications