'അത് വെറും സൗഹൃദം മാത്രമല്ല, പ്രണയവുമല്ല'

By Aswathi

മൂന്ന് സിനിമകളില്‍ മാത്രമേ അനൂപ് മേനോനും മേഘ്‌ന രാജും ഒരുമിച്ചഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ ആ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തില്‍ മുന്‍നിര താരജോഡികളായി ഇരുവരും അറിയപ്പെട്ടു. അങ്ങനെ വന്നപ്പോള്‍ ഗോസിപ്പുകള്‍ക്കും പഞ്ഞമൊന്നുമുണ്ടായില്ല. അനൂപ് മേനോനും മേഘ്‌ന രാജും പ്രണയത്തിലാണെന്ന് മിക്ക സിനിമാ മാഗസിനുകളിലും വാര്‍ത്തയായിരുന്നു.

അനൂപ് മേനോന്റെ പ്രണയ ഗോസിപ്പുകള്‍ പരന്നത് മേഘ്‌ന രാജിനെയും ഭാവനെയും ചേര്‍ത്താണ്. എന്നാല്‍ തന്റെ പെണ്‍സുഹൃത്തുക്കളോട് ഒരിക്കലും പ്രണയം തോന്നിയിട്ടില്ലെന്ന് അനൂപ് വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യത്തെ കുറിച്ച് മേഘ്‌നയോട് ചോദിച്ചാലോ. അനൂപിനോട് തോന്നുന്നത് എന്താണെന്ന് ചോദിച്ചാല്‍ മേഘ്‌നയ്ക്ക് വ്യക്തമായ ഒരു ഉത്തരമില്ല. അത് വെറും സൗഹൃദം മാത്രമല്ല, എന്നാല്‍ പ്രണയവുമല്ല എന്നാണ് മേഘ്‌ന നല്‍കുന്ന മറുപടി.

meghna-anoop

എങ്കില്‍ പിന്നെ ഈ ബന്ധത്തിന് എന്ത് പേര് നല്‍കാം. അതിന് മേഘ്‌ന നല്‍കുന്ന ഉത്തരമാണ് വളരെ ഉദാത്തമായ ബന്ധമെന്ന്. എന്തോ ആകട്ടെ, അനൂപിനൊപ്പം അഭിനയിക്കാന്‍ മേഘ്‌നയ്ക്ക് ഏറെ ഇഷ്ടമാണ്. അത് വേറൊന്നും കൊണ്ടല്ല അനൂപിനും തനിക്കുമിടിയിലെ രസതന്ത്രം വര്‍ക്കൗട്ടാകുന്നു എന്നത് തന്നെ.

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേഘ്‌ന കൂട്ടുകെട്ട് മലയാളികള്‍ ആസ്വദിച്ചു തുടങ്ങിയത്. പിന്നീട് നമുക്ക പാര്‍ക്കാന്‍ എന്ന ചിത്രത്തിലൂടെ ഇരുവരും കുടുംബപ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരജോഡികളായി. ബ്രക്കിങ് ഹൗവര്‍ 10 ടു 4 ആണ് മറ്റൊരു അനൂപ് മേനോന്‍ - മേഘ്‌ന രാജ് ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X