പായും പുലിയുമായി വിശാല്‍ വരുന്നു

By Mithra Nair

വിശാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പേര് ,പായും പുലി.1983ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമാണ് പായും പുലി. പഴയ സിനിമയോടുള്ള കടപ്പാട് പേരില്‍ മാത്രമേയുള്ളൂവെന്നും സംവിധായകന്‍ സുശീന്തിരന്‍ പറഞ്ഞു

വിശാലിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പഴയ പേര് തിരഞ്ഞെടുത്തത്. പഴയ പേരില്‍ പുതിയ കഥ. സുശീന്തരന്‍ ഇതാദ്യമായല്ല പുതിയ ചിത്രങ്ങള്‍ക്ക് പേരിടാന്‍ രജനി ചിത്രങ്ങളിലേയ്ക്ക് മടങ്ങുന്നത്.

vishal.jpg

2010 ല്‍ കാര്‍ത്തിയുമായി ഒന്നിച്ചപ്പോള്‍ നാന്‍ മഹാനല്ലെ എന്ന ചിത്രം പുറത്തു വന്നിരുന്നു. 1988ല്‍ പുറത്തിറങ്ങിയ ജീവ. 1997 നേര്‍ക്കു നേര്‍ തുടങ്ങി പഴയകാല ചിത്രങ്ങളുടെ പേരുകള്‍ സംവിധായകന്‍ മുന്‍പു സ്വികരിച്ചിട്ടുണ്ട്.

കാജല്‍ അഗര്‍വാള്‍, ഐശ്വര്യ ദത്ത എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമുദ്രക്കനിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. വിശാലിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ് ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X