»   » അങ്ങനെ ഒരു താരദാമ്പത്യം കൂടെ അവസാനിക്കുന്നു; അമൃതയും ബാലയും വേര്‍പിരിയുന്നു

അങ്ങനെ ഒരു താരദാമ്പത്യം കൂടെ അവസാനിക്കുന്നു; അമൃതയും ബാലയും വേര്‍പിരിയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് വിവാഹ മോചനത്തിന്റെ സീസണാണെന്ന് തോന്നുന്നു. ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരാകുന്നു. അഞ്ച് മാസം മുമ്പ് അമൃത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ഇന്ന് (സെപ്റ്റംബര്‍ 1) ഇരുവരും കോടതിയില്‍ ഹാജരായി. കലൂര്‍ കടുംബ കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൗണ്‍സിലിങിന് വേണ്ടിയാണ് ഇരുവരും ഹാജരായത്.

ബാലയും അമൃതയും പിരിയാനൊരുങ്ങുന്നതിന്റെ കാരണം?

അതിനിടയില്‍ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞ് ബാല നല്‍കിയ ഉപഹര്‍ജിയും കോടതി പരിഗണിച്ചു. ഇത് പ്രകാരം കുഞ്ഞിനെ കാണാന്‍ ബാലയെ കോടതി അനുവദിയ്ക്കുകയും ചെയ്തു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ബാല നല്‍കിയ ഉപഹര്‍ജിയും കോടതി പരിഗണിയ്ക്കുന്നുണ്ട്.

ഏറെ നാളായി പാറിപ്പറന്നു നടക്കുന്ന കിംവദന്തി

ബാലയും അമൃതയും വിവാഹ മോചിതരാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുയായിരുന്നു. പിന്നാലെ വാര്‍ത്ത നിഷേധിച്ച് അമൃത ഫേസ്ബുക്കിലെത്തി

വിവാഹ മോചിതരാകുന്നു എന്ന് ബാല

പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ സത്യമാണെന്നും, തങ്ങള്‍ വിവാഹ മോചിതരാകുകയാണെന്നും പറഞ്ഞ് ബാല രംഗത്തെത്തി. മകളെ തന്നിന്‍ നിന്ന് അകറ്റുന്നു എന്നാണ് കാരണമായി ബാല പറഞ്ഞത്.

കുടുംബ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് അമൃത

എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഏതൊരു ദമ്പിതിമാര്‍ക്കിടയിലും എന്നപോലെയുള്ള സൗന്ദര്യ പിണക്കം മാത്രമാണെന്നും, അത് പറഞ്ഞ് പരിഹരിക്കും എന്നും പറഞ്ഞ് അമൃത രംഗത്തെത്തി.

പ്രണയവും വിവാഹവും

ഐഡിയ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. പരിപാടിയില്‍ അതിഥിയായെത്തിയ ബാലയും അമൃതയും തമ്മില്‍ പ്രണയത്തിലായി. 2010 ലാണ് വിവാഹം നടനടന്നത്. നാല് വയസ്സുള്ള അവന്തികയാണ് മകള്‍

English summary
Bala and Amrutha Suresh, the popular star couple is finally getting a divorce. As per the latest updates, Amrutha had filed a divorce petition at the Kaloor family court, five months ago.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam