»   » പുലിമുരുകനെ മലര്‍ത്തി അടിച്ച് കസബ; ടീസര്‍ റെക്കോഡ് കടന്നു

പുലിമുരുകനെ മലര്‍ത്തി അടിച്ച് കസബ; ടീസര്‍ റെക്കോഡ് കടന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങളും രണ്ട് വമ്പന്‍ ചിത്രങ്ങളുമായി റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ കസബയും. ഏതാദ്യം എന്നതിനെക്കാള്‍, ഏത് മുന്നില്‍ എത്തും എന്നാണ് ഇപ്പോഴുള്ള ആകാംക്ഷ.

പുലിമുരുകനെ പിടിച്ചുകെട്ടാന്‍ രാജന്‍ സക്കറിയയ്ക്ക് കഴിയുമോ?


പുലിമുരുകന്റെ ടീസറിന് യൂട്യൂബില്‍ നല്ല സ്വീകരണം ലഭിച്ചിരുന്നു. എന്നാല്‍ പുലിമുരുകനെ മലര്‍ത്തി അടിച്ചുകൊണ്ടാണ് കസബയുടെ ടീസറിന് സ്വീകരണം ലഭിച്ചതെന്നാണ് ഔദ്യോഗിക വിവരം. നോക്കാം,


പുലിമുരുകനെ മലര്‍ത്തി അടിച്ച് കസബ; ടീസര്‍ റെക്കോഡ് കടന്നു

ടീസര്‍ റിലീസ് ചെയ്ത് 24 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും 5.1 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. ഇങ്ങനെയാണെങ്കില്‍ പത്ത് ദിവസം കൊണ്ട് പത്ത് ലക്ഷം കടക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.


പുലിമുരുകനെ മലര്‍ത്തി അടിച്ച് കസബ; ടീസര്‍ റെക്കോഡ് കടന്നു

എന്നാല്‍ ഇത് കള്ള പ്രചരണമാണെന്നും കണക്കുള്‍ തെറ്റാണെന്നും മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നു. അവര്‍ക്ക് വേണ്ടിയാണ് കസബ ടീം ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.


പുലിമുരുകനെ മലര്‍ത്തി അടിച്ച് കസബ; ടീസര്‍ റെക്കോഡ് കടന്നു

തുടക്കം മുതല്‍ കസബയെ പിന്നില്‍ നിന്ന് വലിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായാണ് മമ്മൂട്ടി ഫാന്‍സിന്റെ ആരോപണം. ചിത്രത്തിന്റേതായി മൂന്ന് പോസ്റ്ററുകള്‍ റിലീസ് ചെയ്തു. മൂന്നിനും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ടീസറിനെ ട്രോള്‍ ചെയ്തവരുടെ എണ്ണവും കുറവല്ല.


പുലിമുരുകനെ മലര്‍ത്തി അടിച്ച് കസബ; ടീസര്‍ റെക്കോഡ് കടന്നു

എന്നാല്‍ നിഥിന്‍ രണ്‍ജി പണിക്കറും മമ്മൂട്ടിയും മറ്റ് ടീം അംഗങ്ങളും പ്രതീക്ഷയോടെയാണ്. ചിത്രം മികച്ച വിജയം നേടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.


പുലിമുരുകനെ മലര്‍ത്തി അടിച്ച് കസബ; ടീസര്‍ റെക്കോഡ് കടന്നു

ഇനിയും കസബയുടെ ടീസര്‍ കാണാത്തവര്‍ക്ക് വേണ്ടി ഇതാ, ഒരിക്കല്‍ കൂടെ...


English summary
The much-awaited teaser of Kasaba has been released. Now, it has been officially confirmed that the Kasaba teaser has broken the record set by Puli Murugan teaser, by completing 5.1 Lakhs views in 24 hours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam