46 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം, സന്തോഷവും നന്ദിയും അറിയിച്ച് മമ്മൂട്ടി!!

By Aswini

Recommended Video

കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടുമായി മമ്മൂട്ടി | filmibeat Malayalam

നാല്‍പത്തിയാറ് വര്‍ഷത്തോളമായി മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. മലയാളത്തിലും അന്യഭാഷകളിലുമായി ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വടക്കന്‍ വീരഗാഥയിലെ ചന്തുവായും കേരള വര്‍മ്മ പഴശ്ശിരാജയുമൊക്കെയായി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

എന്നാല്‍ അതൊന്നുമല്ല.. കരിയറിലെ ഏറ്റവും വലിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമാങ്ക എന്ന ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

കരിയറിലെ വലിയ ചിത്രം

കരിയറിലെ വലിയ ചിത്രം

വള്ളുവനാട്ടിലെ വീരന്മാരായ ചാവേറുകളുടെ ജീവിതം പറയുന്ന മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത് എന്ന് മമ്മൂട്ടി പറയുന്നു.

തിരക്കഥ തയ്യാറാക്കിയത്

തിരക്കഥ തയ്യാറാക്കിയത്

നവാഗതനായ സഞ്ജീവ് പിള്ളാണ് മാമാങ്കത്തിന് തിരക്കഥ എഴുതുന്നത്. പന്ത്രണ്ട് വര്‍ഷം ഈ സംഭവത്തെ കുറിച്ച് ഗവേഷണം നടത്തിയതിന് ശേഷമാണ് സഞ്ജീവ് മാമാങ്കത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

മാമാങ്കത്തിന് നന്ദി

മാമാങ്കത്തിന് നന്ദി

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം എന്ന ചിത്രമൊരുക്കുന്നത്. മാമാങ്കം എന്ന പേര് അനുവദിച്ചു തന്നതിന് നവോദയയ്ക്ക് നന്ദി പറയാനും മെഗാസ്റ്റാര്‍ മറന്നില്ല.

അണിയറയില്‍

അണിയറയില്‍

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തിലുള്ളത്. മാമാങ്കത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുന്നതായിരിയ്ക്കും എന്ന് പറഞ്ഞ്, ദീപാവലി ആശംസകളും നേര്‍ന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇപ്പോള്‍ അങ്കിളില്‍

ഇപ്പോള്‍ അങ്കിളില്‍

ജോയ് മാത്യു തിരക്കഥ എഴുതിയ അങ്കിള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നവാഗതനായ ഗിരീഷ് ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം വയനാട്ടില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

റിലീസിന് തയ്യാറെടുക്കുന്നത്

റിലീസിന് തയ്യാറെടുക്കുന്നത്

ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റാണ് ഉടന്‍ റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രം. തമിഴിലും മലയാളത്തിലുമായാണ് സ്ട്രീറ്റ്‌ലൈറ്റ് റിലീസ് ചെയ്യുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ പേരന്‍പ് എന്ന തമിഴ് ചിത്രവും റിലീസ് ഘട്ടത്തിലാണ്. മാസ്റ്റര്‍പീസ് എന്ന ചിത്രം ക്രിസ്മസിന് തിയേറ്ററിലെത്തും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X