»   » ഇനി മാറ്റില്ല, ഇത് ഔദ്യോഗികം; പുലിമുരുകന്‍ റിലീസ് ഡേറ്റ് തീരുമാനിച്ചു; ഇത് വരെ നീട്ടാനുണ്ടായ കാരണം?

ഇനി മാറ്റില്ല, ഇത് ഔദ്യോഗികം; പുലിമുരുകന്‍ റിലീസ് ഡേറ്റ് തീരുമാനിച്ചു; ഇത് വരെ നീട്ടാനുണ്ടായ കാരണം?

Written By:
Subscribe to Filmibeat Malayalam

അങ്ങനെ ഒടുവില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. പല കുറി റിലീസ് നീട്ടിയ ചിത്രം ഇനി ഒക്ടോബര്‍ 7 ന് റിലീസ് ചെയ്യും എന്ന് സംവിധായകന്‍ വൈശാഖ് അറിയിച്ചു.

മമ്മൂട്ടിയാണ് മോഹന്‍ലാലിനെ സ്റ്റാറാക്കിയത്; ഇതാ അതിന് തെളിവ്

മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ടോമിച്ചന്‍ മുളുകുപാടം പുലിമുരുകന്‍ നിര്‍മിയ്ക്കുന്നത്. ഇത്രയും തവണ റിലീസ് നീണ്ടു പോകാനുള്ള കാരണവും സംവിധായകന്‍ വ്യക്തമാക്കി. തുടര്‍ന്ന് വായിക്കൂ

ഇനി മാറ്റില്ല, ഇത് ഔദ്യോഗികം; പുലിമുരുകന്‍ റിലീസ് ഡേറ്റ് തീരുമാനിച്ചു; ഇത് വരെ നീട്ടാനുണ്ടായ കാരണം?

വിഷുവിന് പുലിമുരുകന്‍ റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. പിന്നീട് റംസാന് എത്തും, ഓണത്തിനെത്തും എന്നൊക്കെ പറഞ്ഞ് നീണ്ട് നീണ്ട് പോകുകയായിരുന്നു.

ഇനി മാറ്റില്ല, ഇത് ഔദ്യോഗികം; പുലിമുരുകന്‍ റിലീസ് ഡേറ്റ് തീരുമാനിച്ചു; ഇത് വരെ നീട്ടാനുണ്ടായ കാരണം?

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് കാരണമാണ് റിലീസ് നീണ്ടു പോയത് എന്ന് സംവിധായകന്‍ പറഞ്ഞു. അത്രയേറെ പ്രയാസപ്പെട്ട് എടുത്ത ചിത്രമാണ്. അത് പൂര്‍ണമായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കണം എന്നുണ്ടായിരുന്നു. വിഷ്വല്‍ എഫക്ട്‌സിനൊക്കെ പ്രധാന്യം നല്‍കുന്ന ചിത്രമാണ് പുലിമുരുകന്‍

ഇനി മാറ്റില്ല, ഇത് ഔദ്യോഗികം; പുലിമുരുകന്‍ റിലീസ് ഡേറ്റ് തീരുമാനിച്ചു; ഇത് വരെ നീട്ടാനുണ്ടായ കാരണം?

മോഹന്‍ലാലിന്റെ ഒപ്പം, മനമാന്ത എന്നീ ചിത്രങ്ങളുടെ റിലീസിനെ തുടര്‍ന്നാണ് പുലിമുരുകന്റെ റിലീസ് നീട്ടിയത് എന്നൊരു കിംവദന്തി ഉണ്ടായിരുന്നു. എന്നാല്‍ അത് ശരിയല്ല എന്നും സംവിധായകന്‍ വ്യക്തമാക്കി.

ഇനി മാറ്റില്ല, ഇത് ഔദ്യോഗികം; പുലിമുരുകന്‍ റിലീസ് ഡേറ്റ് തീരുമാനിച്ചു; ഇത് വരെ നീട്ടാനുണ്ടായ കാരണം?

പുലിമുരുകന്‍ 2016 ലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും. ഒപ്പം എന്ന പ്രിയദര്‍ശന്‍ ചിത്രം ഓണത്തിന് റിലീസ് ചെയ്യുന്നുണ്ട്. അത് കഴിഞ്ഞാണ് പുലിമുരുകന്‍ എത്തുന്നത്. അതിനിടയില്‍ തെലുങ്കില്‍ ലാല്‍ അഭിനയിച്ച മനമാന്ത എന്ന ചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തില്‍ റിലീസ് ചെയ്യും

English summary
Mohanlal's Puli Murugan, the most-anticipated movie of the year, has finally got a release date. Director Vysakh confirmed that Puli Murugan will hit the theatres on October 7th

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam