»   » മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ പൂര്‍ത്തിയായി, 67 ദിവസത്തിന് ശേഷം പാക്കപ്പ്!

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ പൂര്‍ത്തിയായി, 67 ദിവസത്തിന് ശേഷം പാക്കപ്പ്!

Written By:
Subscribe to Filmibeat Malayalam

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങളുമായാണ് ഓരോ തവണയും മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. നവാഗത സംവിധായകരും പരിചയസമ്പന്നരുമടക്കം നിരവധി പേരുടെ ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഹനീഫ് അദേനി തിരക്കഥയൊരുക്കിയ അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് ഷാജി പാടൂര്‍ സംവിധാനത്തിലേക്ക് കടക്കുന്നത്. മമ്മൂട്ടി തന്നെ താരത്തിനോട് സ്വതന്ത്ര സംവിധായകനാവുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി ആദ്യ സിനിമയൊരുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിയുടെ മാമാങ്കം ഗംഭീരമാവും, ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ വൈറലാവുന്നു!


മഴവില്ലാണോടേയ്! നീലക്കമ്മലും പുതിയ ഷര്‍ട്ടും മോഹന്‍ലാലിന് ട്രോളോട് ട്രോള്‍, കാണൂ!


67 ദിവസമെടുത്താണ് അബ്രഹാമിന്റെ സന്തതികള്‍ പൂര്‍ത്തിയാക്കിയത്. ഡെറിക് അബ്രഹമെന്ന പോലീസുദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുടെ സഹോദരനായി യുവതാരം അന്‍സണ്‍ പോളാണ് വേഷമിടുന്നത്. സോലോ, ആട്2, ഊഴം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അന്‍സണ്‍ പോള്‍. കനിഹയും മമ്മൂട്ടിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്.


മമ്മൂട്ടി

ഗുഡ് വില്‍ എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവി സ്വന്തമാക്കിയിരുന്നു.

English summary
It’s a wrap for Mammootty’s Abrahaminte Santhathikal – A Police Story

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X