»   » ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല, പിന്നീട് അത് എന്നെ ഒരുപാട് വേദനിപ്പിച്ചു എന്ന് കീര്‍ത്തി സുരേഷ്

ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല, പിന്നീട് അത് എന്നെ ഒരുപാട് വേദനിപ്പിച്ചു എന്ന് കീര്‍ത്തി സുരേഷ്

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ പലപ്പോഴും അതിര് കടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോകള്‍ക്ക് മോശം കമന്റ് എഴുതുന്നത് മാത്രമല്ല, വ്യക്തിപരമായും അവരെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ കീര്‍ത്തി സുരേഷ് രംഗത്തെത്തുന്നു. പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോള്‍ ധരിച്ച വേഷത്തെ ചൊല്ലി തന്നെ ട്രോള്‍ ചെയ്തത് വേദനിപ്പിച്ചു എന്ന് താരപുത്രി പറയുന്നു.

അറിഞ്ഞിട്ടിപ്പോ എന്തിനാ... ആ ഡയലോഗ് കൈയ്യില്‍ നിന്നെടുത്തിട്ടതാണെന്ന് ഐശ്വര്യ

ഓഡിയോ ലോഞ്ചിന്

തെലുങ്കിലെ പുതിയ ചിത്രമായ അഗ്ന്യാതവാസി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴുള്ള രൂപത്തെ ചൊല്ലിയാണ് കീര്‍ത്തിയ്ക്ക് നേരെ ആക്രമണം നടന്നത്.

അത് വേദനിപ്പിച്ചു

ആദ്യമൊന്നും ആ ട്രോളുകള്‍ അത്ര കാര്യമാക്കി എടുത്തില്ല എന്നും, എന്നാല്‍ പിന്നീട് അവ എന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും കീര്‍ത്തി സുരേഷ് പറയുന്നു.

സാമിയുടെ തിരക്കില്‍

ജന്മം കൊണ്ട് മലയാളിയായ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. വിക്രമിന്റെ നായികയായി സാമി 2 വില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് നിലവില്‍ കീര്‍ത്തി.

ബാലതാരമായി തുടക്കം

എണ്‍പതുകളിലെ ഹിറ്റ് നായിക മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി ബാലതാരമായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്. ദിലീപിന്റെ കുബേരനില്‍ എത്തുന്ന മൂന്ന് കുട്ടികളില്‍ ഒരാള്‍ കീര്‍ത്തിയാണ്.

നായികയായി തുടക്കം

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ വീണ്ടും പുനര്‍ജനിപ്പിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ മടങ്ങിവരവ്. ഇരട്ട വേഷത്തിലാണ് ആദ്യ ചിത്രം. തുടര്‍ന്ന് ദിലീപിനൊപ്പം റിങ് മാസ്റ്റര്‍ എന്ന ചിത്രം ചെയ്തു.

തമിഴിലേക്ക് ചുവട് മാറ്റം

ഇത് എന്ന മായം എന്ന എഎല്‍ വിജയ് ചിത്രത്തിലൂടെ വിക്രം പ്രഭവിന്റെ നായികയായിട്ടാണ് കീര്‍ത്തി തമിഴ് സിനിമാ ലോകത്ത് എത്തിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച രജനി മുരുകന്‍ എന്ന ചിത്രത്തിലൂടെയാണ്.

തമിഴില്‍ ഹിറ്റ്

തമിഴില്‍ കീര്‍ത്തി സുരേഷ് മിന്നി കയറിയത് വളരെ പെട്ടന്നാണ്. തമിഴിലെ ഒട്ടുമിക്ക എല്ലാ യുവസൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ധനുഷിനൊപ്പം തൊടാരി, ശിവകാര്‍ത്തികയനൊപ്പം റെമോ, വിജയ്‌ക്കൊപ്പം ഭൈരവ. വിക്രമിനും സൂര്യയ്ക്കുമൊപ്പമാണ് പുതിയ ചിത്രങ്ങള്‍.

തെലുങ്കിലേക്കും

തമിഴിനൊപ്പം തെലുങ്കിലേക്കും കീര്‍ത്തി ശ്രദ്ധ കൊടുത്തു. നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാ അരങ്ങേറ്റം സിനിമയും കീര്‍ത്തിയും ശ്രദ്ധിക്കപ്പെട്ടു. നേനു ലോക്കല്‍ ആണ് കീര്‍ത്തിയുടെ മറ്റൊരു തെലുങ്ക് ചിത്രം

English summary
Actress Keerthy Suresh said that she tried new look for Pawan Kalyan starrer Agnyaathavaasi audio launch but people started criticising her for the same. Initially she didn't take it seriously but later it started hurting her a lot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X