2ാംജന്മത്തിലും ഭാര്യയായി സണ്ണി മതി,ഭര്‍ത്താവ്
മുംബൈ: ആരാധകരുടെ മനം കവര്‍ന്ന സണ്ണി ലിയോണിന്റെ മനം കവരാന്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബറിന് എത്രനാളുകള്‍ വേണ്ടി വന്നെന്ന് അറിയാമോ. മാസങ്ങളോളം വേണ്ടി വന്നൂ സണ്ണിയുടെ മനംകവരാന്‍. എന്നാല്‍ സണ്ണിയെ കണ്ട് വെറും 30 സെക്കന്റിനുള്ളില്‍ തന്നെ ഡാനിയേലിന് അവരോട് പ്രണയം തോന്നിയത്രേ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും സണ്ണി ലിയോണ്‍ തന്നെ തന്റെ ഭാര്യയാകണമെന്നാണ് ഡാനിയേലിന്റെ ആഗ്രഹം
സണ്ണിയോട് പ്രണയം തോന്നാന്‍ എനിയ്ക്ക് വെറും മുപ്പത് സെക്കന്റുകള്‍ മാത്രമേ വേണ്ടിവ വന്നുള്ളൂ. എന്നാല്‍ അവരുടെ മനസിലൊന്ന് കയറിപ്പറ്റാന്‍ മാസങ്ങളോളം വേണ്ടി വന്നെന്നും ഡാനിയേല്‍ പറയുന്നു. ഇനിയൊരു ജന്മുണ്ടെങ്കില്‍ അന്നും തന്റെ ഭാര്യ സണ്ണി തന്നെ ആകാനാണ് ആഗ്രഹിയ്ക്കുന്നതെന്നും ഡാനിയേല്‍ പറയുന്നു.

ഒരു പ്രൊഫഷണല്‍ മീറ്റിംഗിന്റെ ഭാഗമായാണത്രേ സണ്ണിയെ ഡാനിയേല്‍ ആദ്യം കാണുന്നത്. എന്നാല്‍ മീറ്റിംഗിന്റെ ഗൗരവമെല്ലാം മറന്ന് സണ്ണിയെ പ്രണയിക്കുകയായിരുന്നു താനെന്നും ഡാനിയേല്‍.


Click it and Unblock the Notifications











