ഒന്നര ദിവസം നീണ്ട ആദ്യരാത്രി
സൃന്ദ അഷബ് എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കിയ ചിത്രമാണ് 1983. പ്രത്യേകിച്ച ആ ഒരു ആദ്യരാത്രി സീന്‍ കണ്ടവര്‍ക്കാര്‍ക്കും ഹിന്ദി സിനിമ കാണാത്തതുകൊണ്ട് സച്ചിനെ അറിയാത്ത സുശീലയെ മറക്കാന്‍ കഴിയില്ല. ആ ഒരു ആദ്യ രാത്രി ഷൂട്ട് ചെയ്തത് ഒന്നര ദിവസം എടുത്തിട്ടാണത്രെ!
നിവിന്‍ പോളി ഒരു രക്ഷയുമില്ലാത്ത നടനാണെന്നും സൃന്ദ പറയുന്നു. 1983 ന്റെ ഷൂട്ടിങ് സമയത്താണ് നിവിന്‍ പോളിയുമായി അടുത്തത്. വളരെ സപ്പോര്‍ട്ടീവാണ് നിവിന്‍. നീ വരുമ്പോള്‍ നിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഇങ്ങനെയായിരിക്കും, നീ പൊളിക്കും എന്നൊക്കെ പറഞ്ഞ് എന്നെ ധാരാളം സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്- സൃന്ദ പറഞ്ഞു.

നിവിന്‍ നന്നായി ഹാര്‍ഡ് വര്‍ക്കു ചെയ്യുന്ന ആളാണെന്ന് നടന്റെ കരിയര്‍ ഗ്രാഫ് എടുത്തു നോക്കിയാല്‍ കാണാമെന്ന് സൃന്ദ പറയുന്നു. 1983ന്റെ ആദ്യരാത്രി സീന്‍ ചിത്രീകരിക്കുമ്പോള്‍ നല്ല രസമായിരുന്നു. ഒന്നര ദിവസം എടുത്താണ് ആ രംഗം ഷൂട്ട് ചെയ്തത്. എന്റെ മുഖം കാണുമ്പോള്‍ നിവിന്‍ ചിരിക്കാന്‍ തുടങ്ങും. സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ കൈയ്യില്‍ നിന്ന് ഇതിന് സൃന്ദയ്ക്ക് നല്ല ചീത്തയും കേട്ടിട്ടുണ്ടത്രെ.
നമ്മള്‍ നമ്മുടെ പരിമിതികള്‍ മറികടക്കുമ്പോഴാണ് ശരിക്കും സ്റ്റാറാകുന്നതെന്ന് വിശ്വസിയ്ക്കുന്ന നടിയാണ് സൃന്ദ. വണ്ണവും പൊക്കവും ഒക്കെ കുറവാണ് എന്നൊന്നും ഇപ്പോള്‍ ചിന്തിക്കാറില്ല. ഞാന്‍ മേഡ് ഫോര്‍ ക്യാമറയാണ്- ആത്മവിശ്വാസത്തോടെ സൃന്ദ പറഞ്ഞു.


Click it and Unblock the Notifications











