അഭിനയിക്കുക എളുപ്പമാണെന്ന് ലിജോ ജോസ് പെല്ലിശേരി
മലയാളത്തില്‍ ഇപ്പോള്‍ തന്നെ നടന്മാരായാ സംവിധായകര്‍ ഒരുപാടായി. വിനീത് ശ്രീനിവാസന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, കൊച്ചിന്‍ ഹനീഫ, ലാല്‍, ലാല്‍ ജോസ്, ജോയ് മാത്യു അങ്ങനെ അങ്ങനെ നീളുന്നു നിര. നേരെ മറിച്ചുമുണ്ട്. സംവിധായകരായ നടന്മാര്‍!
ഇപ്പോള്‍ ഒടുവില്‍ സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത് നടനായിരിക്കുന്നത് 'ആമേന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശേരിയാണ്. ലിജോയുടെ കൂട്ടുകാരന്‍ കൂടെയായ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധനം ചെയ്ത 'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തിലാണ് സംവിധായകന്‍ അഭിനയിച്ചിരിക്കുന്നത്.

അഭിനയിക്കുക വളരെ എളുപ്പമാണെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞത്. സെറ്റില്‍ എല്ലാവരെയും എനിക്കറിയാവുന്നതായിരുന്നു. അതുകൊണ്ട് അഭിനയം എളുപ്പമായി. നാടകത്തില്‍ അഭിനയിക്കുന്നതും സിനിമയില്‍ അഭിനയിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്നും ലിജോ പറഞ്ഞു.
അനില്‍ രാധാകൃഷ്ണ മേനോന്റെ കന്നി സംരംഭമായ സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യുകളാണ് പ്രേക്ഷകരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, നീരജ് മാധവ്, റീനു മാത്യു, സനുഷ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'ഡബ്ള്‍ ബാരല്‍' അഥവാ 'ഇട്ടക്കുഴല്‍' എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











