»   » മലയാളി താരങ്ങള്‍ക്ക് തമിഴില്‍ നേരിടേണ്ടി വന്ന അപമാനം, അത് അവസാനിപ്പിച്ചത് മമ്മൂട്ടിയാണെന്ന് മേനക

മലയാളി താരങ്ങള്‍ക്ക് തമിഴില്‍ നേരിടേണ്ടി വന്ന അപമാനം, അത് അവസാനിപ്പിച്ചത് മമ്മൂട്ടിയാണെന്ന് മേനക

Posted By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമ തമിഴ്‌നാടിനെ ഏറെ ആശ്രയിച്ചാണ് സിനിമകള്‍ ചെയ്തിരുന്നത്. പ്രധാന ലൊക്കേഷനുകള്‍ പലപ്പോഴും തമിഴ്‌നാട്ടിലായിരുന്നു. എഡിറ്റിങും മറ്റ് സാങ്കേതിക പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതും തമിഴ്‌നാട്ടില്‍ വച്ചായിരുന്നു.

മേനകയെ പേര് വിളിച്ച സഹസംവിധായകനെ മമ്മൂട്ടി വഴക്ക് പറഞ്ഞതിന് കാരണം, ആ സഹസംവിധായകനാര് ?

അതുകൊണ്ട് തന്നെ തമിഴ് സിനിമാക്കാര്‍ക്ക് എന്നും മലയാളി താരങ്ങളോട് ഒരു പുച്ഛമായിരുന്നു. അത് മാറിയത് മമ്മൂട്ടി കാരണമാണെന്ന് നടി മേനക പറയുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

അവരുടെ പെരുമാറ്റം

തമിഴ് സിനിമയുടെ സെറ്റില്‍ മലയാളികളെ നന്നായി അപമാനിക്കുമായിരകുന്നത്രെ. തമിഴ്, കന്നട താരങ്ങള്‍ക്ക് പ്രത്യേകം ഹോട്ടല്‍ മുറിയും ഭക്ഷണവുമൊക്കെയുണ്ടാവും. എന്നാല്‍ മലയാളി താരങ്ങള്‍ മേക്കപ്പ് പോലും പുറത്ത് എവിടെയെങ്കിലും ഇരുന്ന് ചെയ്യണമായിരുന്നു.

മാറ്റം കൊണ്ടു വന്നത് മമ്മൂട്ടി

അതിനൊരു മാറ്റം കൊണ്ടു വന്നത് മമ്മൂട്ടിയാണ്. അക്കാലത്ത് മലയാള സിനിമകള്‍ മൊഴിമാറ്റി അന്യഭാഷയില്‍ റിലീസ് ചെയ്യുമായിരുന്നു. അങ്ങനെ മമ്മൂട്ടി നായകനായി എത്തിയ ന്യൂ ഡല്‍ഹി, നിറക്കൂട്ട് തുടങ്ങിയ ചിത്രങ്ങള്‍ കണ്ട തമിഴര്‍ക്ക് മലയാളികളില്‍ മതിപ്പുണ്ടായി- മേനക പറഞ്ഞു.

മേനക സിനിമയില്‍

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലും തമിഴിലുമൊക്കെ തിരക്കുള്ള നടിയായിരുന്നു മേനക. തമിഴിലും മലയാളത്തിലും കന്നടയിലുമൊക്കെയായി 116 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലാണ് അധികം.

മറ്റൊരു സംഭവം

മേനകയെ പേര് വിളിച്ച് അഭിസംഭോധന ചെയ്ത ഒരു സഹസംവിധായകനെ മമ്മൂട്ടി വഴക്ക് പറഞ്ഞതിനെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അതിന് ശേഷം ആ സഹ സംവിധായകന്‍ മേനകയോട് ക്ഷമ പറയുകയും ചെയിതിരുന്നുവത്രെ.

English summary
It was Mammootty who lifted the esteem of Malayalam film industry in Tamil Nadu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam