അവളാണ് എന്നെ സിനിമയിലേക്ക് തള്ളിയത്: കാമുകിയെ കുറിച്ച് ടൊവിനോ
മലയാളത്തിന്റെ യങ്‌സ്റ്റേഴ്‌സിനെ പ്രണയച്ചു നടക്കുന്ന പ്രണയിനികള്‍ക്ക് ഒരു ദുഖവാര്‍ത്ത, ഫഹദ് ഫാസിലിന് പിന്നാലെ ടൊവിനോ തോമസും വിവാഹത്തിനൊരുങ്ങുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ലിദിയയുടെ കഴിത്തില്‍ ഒക്ടോബര്‍ 25ന് ടൊവിനോ താലി ചാര്‍ത്തും. ഇരിഞ്ഞാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രന്‍ പള്ളിയില്‍ വച്ചാണ് മിന്നുകെട്ട്. 18ന് ഇതേ പള്ളിയില്‍ വച്ച് മോതിരമാറ്റം ചടങ്ങും നടക്കും.
ലിദിയയാണ് തന്നെ സിനിമയിലേക്ക് തള്ളിയതെന്നാണ് ടൊവിനോ പറയുന്നത്. സ്‌കൂള്‍ പഠനകാലത്തു തുടങ്ങിയ പരിചയാണ് ലിദിയയുമായി. ലിദിയ ഇപ്പോള്‍ എന്‍ജിനിയറിങ്ങ് പൂര്‍ത്തിയാക്കി. സിനിമയോടുള്ള തന്റെ പാഷന്‍ മനസ്സിലാക്കിയ അവളാണ് തന്നെ സിനിമയിലേക്ക് മെല്ലെ തള്ളിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞു.

സിനിമയെ കുറിച്ച് ലിദിയയ്ക്ക് അധികമൊന്നും അറിയില്ല. പക്ഷെ ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോഴൊക്കെ സിനിമയെ കുറിച്ച് സംസാരിക്കും. തന്റെ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാത്രി ഫോണ്‍ വിളിച്ചാണ് ചര്‍ച്ച ചെയ്യാറെന്നും ടൊവിനോ പറഞ്ഞു. 'എന്നു നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണത്തിനിടെയായിരിക്കും കല്യാണം.
വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് ബ്രേക്കെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍, രണ്ട് ദിവസത്തില്‍ കൂടില്ലെന്നാണ് ടൊവിനോ പറഞ്ഞത്. എനിക്ക് സിനിമ എത്രമാത്രം വലുതാണെന്ന് അറിയാവുന്നതുകൊണ്ട് ലുദിയ അക്കാര്യത്തില്‍ പരാതികളൊന്നും പറയില്ലെന്നാണ് വിശ്വാസമെന്നും ടൊവിനോ പറഞ്ഞു.


Click it and Unblock the Notifications











