»   » വില്ലനില്‍ നിന്ന് പൃഥ്വി പോകാന്‍ കാരണം മോഹന്‍ലാല്‍, ലാലിനെ സമ്മതിപ്പിക്കാന്‍ പാടുപെട്ടു; സംവിധായകന്‍

വില്ലനില്‍ നിന്ന് പൃഥ്വി പോകാന്‍ കാരണം മോഹന്‍ലാല്‍, ലാലിനെ സമ്മതിപ്പിക്കാന്‍ പാടുപെട്ടു; സംവിധായകന്‍

Written By:
Subscribe to Filmibeat Malayalam

സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍. നിരൂപണം എങ്ങിനെയായാലും അതൊന്നും തന്നെ ചിത്രത്തിന്റെ കലക്ഷനെ ബാധിച്ചിട്ടില്ല.

കിടപ്പറ രംഗങ്ങള്‍ പോലും പരസ്യപ്പെടുത്തുന്ന നടി, കോണ്ടത്തിന്റെ പരസ്യം പ്രമോട്ട് ചെയ്തതിന് തെറിവിളി!!


മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായിരിയ്ക്കും എന്ന് പറഞ്ഞാണ് വില്ലന്‍ റിലീസിനെത്തിയത്. ചിത്രം ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ലാലിനെ ഒന്ന് സമ്മതിപ്പിയ്ക്കാന്‍ ഒരുപാട് പാടുപെട്ടു എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.


പ്രസവം കഴിഞ്ഞപ്പോള്‍ സംയുക്ത വര്‍മ്മയ്ക്ക് ഡിപ്രഷന്‍ ആയിരുന്നു; എന്തായിരുന്നു കാരണം?


പൃഥ്വിയ്ക്ക് വച്ച വേഷം

വില്ലനില്‍ വിശാല്‍ ചെയ്ത കഥാപാത്രത്തിനായി ആദ്യം പൃഥ്വിരാജിനെയാണ് ആലോചിച്ചത്. എസ്രയുടെ സെറ്റില്‍ വച്ച് പൃഥ്വിയോട് കഥ പറഞ്ഞു. 20 മിനിറ്റ് മാത്രമാണ് പൃഥ്വിയോട് കഥ പറയാനെടുത്തത്. അപ്പോള്‍ തന്നെ പൃഥ്വി സമ്മതിക്കുകയും ചെയ്തു.


പൃഥ്വി മാറാന്‍ കാരണം ലാല്‍

എന്നാല്‍ മോഹന്‍ലാലിന്റെ സമ്മതം വാങ്ങിയെടുക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടിയതായി. അപ്പോഴേക്കും പൃഥ്വി അനുവദിച്ച ഡേറ്റ് പ്രശ്‌നമായി. തുടര്‍ന്നാണ് പകരക്കാരനായി വിശാലെത്തിയത്


ആ ബുദ്ധിമുട്ട്

മോഹന്‍ലാലിനെ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം കുറേ ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ ഉത്തരം നല്‍കുകയും ചെയ്തു. വില്ലന്‍ എന്ന പേര് വേണോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അങ്ങനെ ഒരുപാടുതവണ വില്ലനുമായി ബന്ധപ്പെട്ട് സംസാരിക്കുകയും എന്റെ ബോധ്യങ്ങളിലേക്ക് അദ്ദേഹം വരുകയുമായിരുന്നു


രണ്ട് വര്‍ഷം മുന്‍പ് കഥ പറഞ്ഞു

രണ്ടുവര്‍ഷം മുമ്പ് വില്ലന്റെ കഥ രൂപപ്പെട്ടുവന്നപ്പോള്‍ അത് മോഹന്‍ലാലുമായി പങ്കുവച്ചു. 'കഥയില്‍ വര്‍ക്ക് ചെയ്യൂ...' എന്നുമാത്രമാണ് അന്ന് ലാല്‍ പറഞ്ഞത്. അദ്ദേഹം അത് ചെയ്യാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


English summary
It was very difficult to get Mohanlal's YES for Villain says B Unnikrishnan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam