23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

By Aswini

ഇന്നേക്ക് ദുര്‍ഗ്ഗാഷ്ടമി എന്ന് തുടങ്ങുന്ന മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡയലോഗ് ഡബ്ബ് ചെയ്തത് ഭാഗ്യ ലക്ഷ്മി അല്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഫാസില്‍. മനോരമ വാരികയിലെ ഓര്‍മപ്പൂക്കള്‍ എന്ന പക്തിയിലാണ് ഫാസില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ശോഭനയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മിയാണ്. അതുകൊണ്ട് തന്നെ, നാഗവല്ലിയ്ക്കും ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മി തന്നെയാവും എന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ആ ശബ്ദത്തിനുടമ ദുര്‍ഗ്ഗ എന്ന തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്.

നാഗവല്ലി

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

ശോഭനയ്ക്ക് ദേശീയ - സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രമാണ് നാഗവല്ലി. ആ കഥാപാത്രത്തിന്റെ വിജയത്തിന് ഡബ്ബിങ് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭാഗ്യ ലക്ഷ്മിയാണ് നാഗവല്ലിക്ക് ശബ്ദം നല്‍കിയതെന്ന് 23 വര്‍ഷമായി ആസ്വാദകരും വിശ്വസിച്ചു.

ഫാസില്‍ പറയുന്നു

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

ശോഭനയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മിയാണ്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ശബ്ദം മാറ്റി ഭാഗ്യലക്ഷ്മി തന്നെയാണ് ഡബ്ബ് ചെയ്തത്. പക്ഷെ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം, തമിഴ് ശബ്ദങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയാണ് നാഗവല്ലിയ്ക്ക് ശബ്ദം നല്‍കിയത്.

ഭാഗ്യ ലക്ഷ്മിയും വിശ്വസിച്ചു

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

അന്നത് ഭാഗ്യ ലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെ നാള്‍ ഭാഗ്യ ലക്ഷ്മിയും ധരിച്ചു വച്ചത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്.

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

ഇതാണ് മനോരമയുടെ ഓര്‍മപ്പൂക്കള്‍ എന്ന പക്തിയിലെ ഫാസിലിന്റെ വെളിപ്പെടുത്തല്‍

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

ഫാസിലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എഫ്എം ചാനലായ റേഡിയോ മാംഗോയിലൂടെ ദുര്‍ഗ്ഗ സന്തോഷം അറിയിച്ചു. ഇത്രയും വര്‍ഷം ഇക്കാര്യത്തില്‍ തനിക്ക് നിരാശയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ സംവിധായകന്‍ തന്നെ അത് വെളിപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും ദുര്‍ഗ്ഗ പറഞ്ഞു

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

ഇതാണ് ആ സീന്‍. വിടമാട്ടേ....

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X