»   » മമ്മൂട്ടി, മോഹന്‍ലാല്‍... ഇനി കാവ്യ മാധവന്‍ കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരം

മമ്മൂട്ടി, മോഹന്‍ലാല്‍... ഇനി കാവ്യ മാധവന്‍ കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരം

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും കാവ്യ മാധവന്‍ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ പ്രമുഖ നടന്മാര്‍ക്കൊപ്പമൊക്കെ കാവ്യ ഒന്നിച്ചപ്പോള്‍ സിനിമ മികച്ച വിജയമായിരുന്നു.

പാപ്പരാസികളെ പേടിച്ചിട്ടല്ല ഞങ്ങള്‍ ഒന്നിക്കാതിരുന്നത്; കാവ്യയും ദിലീപും പറയുന്നു

ഇനി ഒരു സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാന്‍ കാവ്യയ്ക്ക് അതിയായ ആഗ്രഹമുണ്ട്. കക്ഷി മലയാളിയല്ല. അങ്ങ് ബോളിവഡിലാണ്. കാവ്യയുടെ സ്വപ്‌ന നായകന്‍ ആരാണെന്ന് നോക്കാം

ബോളിവുഡ് കിങ് ഖാനൊപ്പം അഭിനയിക്കണം

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനാണത്രെ കാവ്യയ്ക്ക് ആഗ്രഹം. അത് സംഭവിച്ചാല്‍ സ്വപ്‌ന സാക്ഷാത്കാരമായിരിക്കും എന്ന് കാവ്യ പറയുന്നു.

കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്

ഷാരൂഖ് ഖാനെ നേരില്‍ കണ്ടിട്ടുണ്ടെന്നും കാവ്യ പറഞ്ഞു. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണത്രെ ഷാരൂഖിനെ കണ്ട് പരിചയപ്പെട്ടത്. ഒപ്പം ഡാന്‍സ് ചെയ്യാനും സാധിച്ച സന്തോഷം കാവ്യ പങ്കുവച്ചു.

ഷാരൂഖിന്റെ ഹിറ്റ് ജോഡി

ഷാരൂഖ് ഖാനും കാജലും തമ്മിലുള്ള ജോഡി പൊരുത്തം ഇഷ്ടമാണെന്നും കാവ്യ പറഞ്ഞു.

കാവ്യ സിനിമ കുറയ്ക്കുന്നു

ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന്റെ തിരക്കുകള്‍ ആയതോടെ കാവ്യ സിനിമയില്‍ വളരെ സെലക്ടീവായിരിക്കുകയാണ്. പിന്നെയും എന്ന അടൂര്‍ ചിത്രമാണ് ഒടുവില്‍ തിയേറ്ററിലെത്തിയത്.

English summary
Malayalam actress Kavya Madhavan says if given a chance, she would definitely like to work with Bollywood superstar Shah Rukh Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam