»   » മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇനിയും പുകഴ്ത്തി പറഞ്ഞാല്‍ നെഗറ്റീവായിപ്പോകുമെന്ന് മുകേഷ്

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇനിയും പുകഴ്ത്തി പറഞ്ഞാല്‍ നെഗറ്റീവായിപ്പോകുമെന്ന് മുകേഷ്

Posted By: Rohini
Subscribe to Filmibeat Malayalam

കാര്യമില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ടോ മോഹന്‍ലാലിനെയും മമ്മൂട്ടിയും താരതമ്യപ്പെടുത്തി സംസാരിക്കുന്നത് ഒരു ശീലത്തിന്റെ ഭാഗമാണ്. ഇരുവരുടെയും ഒപ്പം അടുത്തിടപഴകിയ ആരെ കണ്ടാലും ചോദിയ്ക്കും, മോഹന്‍ലാല്‍ എങ്ങിനെ മമ്മൂട്ടി എങ്ങിനെ, ഇരുവര്‍ക്കുമൊപ്പം ജോലി ചെയ്യുമ്പോള്‍ എന്താണ് വ്യത്യാസം.. ഇങ്ങനെ നീളും...

മമ്മൂട്ടി മുകേഷിന്റെ സഹനടനായി അഭിനയിച്ചിട്ടുണ്ട്; ആ സത്യം വെളിപ്പെടുത്തിയതാരാണെന്ന് അറിയാമോ ?

രണ്ടുപേരും രണ്ട് വ്യത്യസ്ത തട്ടില്‍ നില്‍ക്കുന്നവരാണെന്നും, ഒരു തരത്തിലും ഇരുവരെയും ബന്ധപ്പെടുത്താന്‍ കഴിയില്ല എന്നുമായിരിക്കും മിക്കവരുടെയും മറുപടി. രണ്ട് വ്യത്യസ്ത മാതൃകാ താരങ്ങളാണെന്ന് പ്രതികരിക്കുന്നവരുമുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ മുകേഷിനോട് ഇത്തരത്തിലുള്ളൊരു ചോദ്യം ചോദിച്ചു. രസകരമായ മറുപടി അദ്ദേഹം നല്‍കി.

വിലയിരുത്തലുകള്‍ ആവശ്യമില്ല

മോഹന്‍ലാലും മമ്മൂട്ടിയും ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരാണ് അതില്‍ ഇനി വിലയിരുത്തലുകള്‍ ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ടാണ് മുകേഷ് ചോദ്യത്തോട് പ്രതികരിച്ചത്

ഞാനൊന്നും മിണ്ടുന്നില്ല

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇനിയും പറഞ്ഞാല്‍ അത് നെഗറ്റീവായിപ്പോവും. അത്രമാത്രം നമ്മള്‍ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാനൊന്നും മിണ്ടുന്നില്ല. അവര്‍ ഏത് കഥാപാത്രം ചെയ്താലും അത് ഏറ്റവും മികവുറ്റതാക്കുക തന്നെ - മുകേഷ് പറഞ്ഞു.

മുകേഷിന്റെ സൗഹൃദം

മോഹന്‍ലാലുമായും മമ്മൂട്ടിയുമായി നല്ലൊരു സൗഹൃദ ബന്ധമാണ് മുകേഷിനുള്ളത്. ഇരുവര്‍ക്കുമൊപ്പം ഒത്തിരി ചിത്രങ്ങളില്‍ മുകേഷ് അഭിനയിച്ചിട്ടുണ്ട്. മുകേഷിന്റെ ആദ്യ ചിത്രം തന്നെ മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച മിക്ക ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തു

ഇപ്പോള്‍ ദുല്‍ഖറിനൊപ്പം

മമ്മൂട്ടിയുടെ സഹോദരനായി വരെ അഭിനയിച്ച നടനാണ് മുകേഷ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്റെ അച്ഛനായി അഭിനയിച്ചു. ദുല്‍ഖറിനൊപ്പം അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങള്‍ ഇന്ന് (ജനുവരി 19) റിലീസ് ചെയ്തു.

English summary
It will become negative if we praises more about mohanlal and Mammootty says Mukesh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam