കരീന മലക്കം മറിഞ്ഞു, സൂര്യയെ അറിയാം
കരീന മലക്കം മറിയുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ സൂര്യയ്‌ക്കൊപ്പം തമിഴേക്ക് വരുന്നു എന്ന് കേട്ടല്ലോ, എന്ന് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ സൂര്യയോ അതാരാണെന്നായിരുന്നു ഈ ബോളിവുഡ് സുന്ദരിയുടെ മറു ചോദ്യം.
കിടിലന്‍ ഡയലോഗാണ് താന്‍ പറഞ്ഞതെന്ന് കരുതി കരീന സ്വയം സംതൃപ്തിയടയുമ്പോഴാണ് മുട്ടന്‍ തെറിയുമായി സൂര്യ ആരാധകര്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ആക്രമണം തുടങ്ങിയത്. ഇതോടെ താരം കളം മാറ്റി. ആരു പറുഞ്ഞു എനിക്ക് സൂര്യയെ അറിയില്ലേന്ന്. അദ്ദേഹത്തെ നേരിട്ട് കണ്ടില്ലില്ലെന്നാണ് പറഞ്ഞത്. സൂര്യയെ തനിക്ക് നന്നായി അറിയാം- കരീന പറയുന്നു.

അഞ്ചാന്‍ എന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം ഒരു ഐറ്റം ഡാന്‍സുമായി കരീന തമിഴകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതുമായി ബന്ധപ്പെട്ട് ഒരഭിമുഖത്തിനിടെ ചോദ്യമുയര്‍ന്നപ്പോഴാണ് തനിക്ക് സൂര്യ ആരാണെന്ന് പോലും അറിയില്ലെന്നും തമിഴില്‍ ഒരു ചിത്രത്തിലും കരാറൊപ്പിട്ടിട്ടില്ലെന്നും കരീന പറഞ്ഞത്.
കരീനയുടെ മറുപടി കുറച്ചൊന്നുമല്ല സൂര്യ ഫാന്‍സിന് വേദനിപ്പിച്ചത്. സംഭവം കൈവിട്ടുപോകുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ വിശദീകരണവുമായി വീണ്ടും കരീന പ്രത്യക്ഷപ്പെട്ടു. സൂര്യയെ എനിക്ക് നന്നായി അറിയാം. തമിഴില്‍ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണദ്ദേഹം. അദ്ദേഹത്തെ ആരാധിക്കുന്നു. കൂടാതെ ഞാനിപ്പോള്‍ അഭിനയിക്കുന്ന സിങ്കം ടു തമിഴില്‍ അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്. നല്ല കഴവിവുള്ള മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമേയുള്ള- കരീന പറഞ്ഞു.


Click it and Unblock the Notifications











